Asianet News MalayalamAsianet News Malayalam

പ്രിയങ്ക ​ഗാന്ധി പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, ട്രെയിനിലേത് അദാനിയുടെ പരസ്യം മാത്രമെന്ന് കേന്ദ്രം

ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോ​ഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പങ്കുവച്ചത്...

Misleading Claim Government On Video Shared By Priyanka Gandhi Vadra
Author
Delhi, First Published Dec 17, 2020, 11:37 AM IST

ദില്ലി: കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി വദ്ര ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രം. അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ ലോ​ഗോ ട്രെയിനിൽ റെയിൽവെ പതിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ഫാക്ട് ചെക്ക് അലർട്ട് പിഐബി നൽകിയത്. 

വീഡിയോയിൽ പറയുന്നത് 

ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോ​ഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പങ്കുവച്ചത്. 'കോടിക്കണക്കിന് പേരുടെ കഠിനപ്രയത്നമാണ് ഇന്ത്യൻ റെയിൽവെ. എന്നാൽ ബിജെപി ശതകോടീശ്വരനായ സുഹൃത്ത് അദാനിയുടെ ലോ​ഗോ ആണ് ഉപയോ​ഗിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ റെയിൽവെ മോദിജിയുടെ സുഹൃത്തുക്കളുടെ കൈകളിലെത്തും' എന്നാണ് വീഡിയോ പങ്കുവച്ച് പ്രിയങ്ക ​ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചത്. 

വസ്തുത

എന്നാൽ അദാനിയുടെ കമ്പനിയുടെ ലോഗോ വെറും പരസ്യം മാത്രമാണ് എന്നാണ് പിഐബി വ്യക്തമാക്കിയത്. റെയിൽവെയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരസ്യം പതിപ്പിച്ചിരിക്കുന്നത് എന്നും വിശദീകരിക്കുന്നു. 

 

നി​ഗമനം

പ്രിയങ്ക ​ഗാന്ധി ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്, വീഡിയോയിൽ പറയുന്ന ലോ​ഗോ ട്രെയിനില്‍ പതിപ്പിച്ചിരിക്കുന്നത് പരസ്യമെന്ന നിലയിലാണ് എന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാ​ഗം വ്യക്തമാക്കുന്നു. 


 

Follow Us:
Download App:
  • android
  • ios