Asianet News MalayalamAsianet News Malayalam

ബഡ്വൈസർ ബിയറിൽ ജീവനക്കാർ മൂത്രം കലർത്തിയോ; വൈറൽ മെസേജ് സത്യമോ?

പ്രമുഖ ബിയര്‍ ബ്രാന്‍ഡായ ബഡ്വൈസറിന്‍റെ നിര്‍മ്മാണ സമയത്ത് കമ്പനി ജീവനക്കാര്‍ ബിയര്‍ ടാങ്കുകളില്‍ മൂത്രം ഒഴിച്ചതായി സമ്മതിച്ചുവെന്ന വാര്‍ത്തയായിരുന്നു വ്യാപക പ്രചാരണം നേടിയത്.

reality of claim Budweiser employees been pissing in their beer tanks
Author
Thiruvananthapuram, First Published Jul 3, 2020, 11:55 AM IST

ലോക്ക്ഡൌണ്‍ കാലത്തും മദ്യത്തിന്‍റെ ഡിമാന്‍റ് ഉയര്‍ന്ന് നില്‍ക്കുന്നതിനിടെ ബിയര്‍ പ്രേമികളെ വലച്ച പ്രചാരണത്തിലെ വസ്തുതയെന്താണ്. പ്രമുഖ ബിയര്‍ ബ്രാന്‍ഡായ ബഡ്വൈസറിന്‍റെ നിര്‍മ്മാണ സമയത്ത് കമ്പനി ജീവനക്കാര്‍ ബിയര്‍ ടാങ്കുകളില്‍ മൂത്രം ഒഴിച്ചതായി സമ്മതിച്ചുവെന്ന വാര്‍ത്തയായിരുന്നു വ്യാപക പ്രചാരണം നേടിയത്. ജ്യൂസിലും കോളകളിലും എയ്ഡ് രോഗിയുടെ രക്തമുണ്ടെന്ന പ്രചാരണം പോലെ വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ വാസ്തവം എന്താണ്?

 

പ്രചാരണം


നിരവധി വര്‍ഷങ്ങളായി ബിയര്‍ ടാങ്കുകളില്‍ ജീവനക്കാര്‍ മൂത്രമൊഴിച്ചതായി സമ്മതിച്ച് ബഡ്വൈസര്‍ കമ്പനി. വാഷിംഗ്ടണില്‍ നിന്ന് എന്നാണ്  പ്രചാരണത്തിലെ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാക്ക് ചെയ്ത ബഡ്വൈസര്‍ കുപ്പികള്‍ ഒരു കണ്‍വേയര്‍ ബെല്‍റ്റിലൂടെ നീങ്ങുന്ന ചിത്രവും ഇതിലുണ്ട്. ബഡ്വൈസര്‍ ബിയര്‍ കഴിക്കുന്നവര്‍ സാനിറ്റൈസര്‍ കൊണ്ട് വായ കഴുകണമെന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

വസ്തുത


എന്നാല്‍ ഈ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ആക്ഷേപഹാസ്യപരമായ ഒരു വാര്‍ത്തയാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

 

വസ്തുതാ പരിശോധനാരീതി


ഫൂളിഷ് ഹ്യൂമര്‍ ഡോട്ട് കോം(foolishumor.com) എന്ന ആക്ഷേപഹാസ്യ വെബ്സൈറ്റില്‍ വന്ന കുറിപ്പാണ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഈ സൈറ്റിലെ വിവരങ്ങളില്‍ വിനോദം ലക്ഷ്യമാക്കിയുള്ള വിവരങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും. വസ്തുതയുമായി ബന്ധമില്ലാത്ത സംഭവങ്ങളാണ് സൈറ്റിലുള്ളതെന്നും വിശദമാക്കിയാണ് ഫൂളിഷ് ഹ്യൂമര്‍ ഡോട്ട് കോം വിവിധ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്.

reality of claim Budweiser employees been pissing in their beer tanks

കൊളറാഡോയിലെ ഫോര്‍ട്ട് കൊളിന്‍സിലെ ബഡ്വൈസര്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

 

നിഗമനം

 

ബഡ്വൈസര്‍ ബിയര്‍ നിര്‍മ്മിക്കുന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാര്‍ വര്‍ഷങ്ങളായി ബിയര്‍ ടാങ്കുകളില്‍ മൂത്രമൊഴിച്ചതായുള്ള പ്രചാരണം വ്യാജമാണ്

Follow Us:
Download App:
  • android
  • ios