'മൂന്ന് മാസം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാത്തവരുടെ കാര്‍ഡ് റദ്ദാക്കുന്നു'. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന പേരില്‍ നടക്കുന്നത് വ്യാജ പ്രചാരണം. റേഷന്‍ കാര്‍ഡിലൂടെയുള്ള ആനുകൂല്യങ്ങള്‍ ഉപയോഗിക്കാത്തവരെ പട്ടികയില്‍ നിന്ന് നീക്കാനാണ് തീരുമാനമെന്ന പേരിലാണ് പ്രചാരണം.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാറിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയെന്നും മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തീരുമാനം നടപ്പിലാക്കുമെന്നുമാണ് ഒരു പ്രാദേശിക മാധ്യമത്തിന്‍റെ പത്ര വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ജില്ലാ ഭരണകൂടം ഈ വിഷയം സൂക്ഷമായി നിരീക്ഷിക്കുമെന്നും വാര്‍ത്ത അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ മൂന്ന് മാസം റേഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയിട്ടില്ല.