35കാരനായ മെസിയുടെയും 37കാരനായ റൊണാള്‍ഡോയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് വിലയിരുത്തല്‍. പിഎസ്‌ജിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ മെസി ടീം അംഗങ്ങള്‍ക്കൊപ്പമല്ല തനിച്ചാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ദോഹ: ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയിരിക്കും. ഫുട്ബോള്‍ ഗ്രൗണ്ടിലല്ല ഇരുവരുടെയും ഏറ്റുമുട്ടല്‍ നടന്നത്, ചതുരംഗക്കളത്തിലായിരുന്നു എന്ന വ്യത്യാസമുണ്ട്. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മെസിയും റൊണാള്‍ഡോയും ചെസ് ബോര്‍ഡിന് മുന്നില്‍ ചിന്താമഗ്നരായിരിക്കുന്ന ചിത്രം ഇരുവരും അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

മെസിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ 24.4 മില്യണ്‍ ലൈക്കുകള്‍ വന്നപ്പോള്‍ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാമില്‍ 30.7 മില്യണ്‍ ആരാധകരാണ് ലൈക്ക് അടിച്ചത്. ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയും ഒരു പരസ്യത്തിനായി ഒരുമിക്കുന്നത്. ആഡംബര വസ്ത്ര ബ്രാന്‍ഡായ ലൂയിസ് വൂയ്ട്ടണുവേണ്ടിയുള്ളതായിരുന്നു പരസ്യം. വിജയം ഒരു മാനസികാവസ്ഥയാണ് എന്ന അടിക്കുറിപ്പോടെയാണ് മെസി ചിത്രം പങ്കുവെച്ചത്.

Scroll to load tweet…

'ലോകകപ്പ് ഖത്തറിലെന്നത് ആവേശകരമായ കാര്യം'; നമ്മുടെ സഹോദരങ്ങളുടെയും വിയർപ്പിന്‍റെ സാക്ഷാത്കാരമെന്ന് പിണറായി

35കാരനായ മെസിയുടെയും 37കാരനായ റൊണാള്‍ഡോയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് വിലയിരുത്തല്‍. പിഎസ്‌ജിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ മെസി ടീം അംഗങ്ങള്‍ക്കൊപ്പമല്ല തനിച്ചാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. റൊണൊള്‍ഡോയുടെ ശാരീരിക്ഷമത സംബന്ധിച്ചും സംശയങ്ങളുണ്ട്. പൂര്‍ണ കായികക്ഷമതയില്ലാത്തതിനാല്‍ നൈജീരിയക്കെതിരായ പരിശീലന മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല.

അടുത്തിടെ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ മെസിയെ അസാമാന്യ കളിക്കാരനെന്നും മാജിക്ക് ആണെന്നും റൊണാള്‍ഡോ വിശേഷിപ്പിച്ചിരുന്നു. 16 വര്‍ഷമായി ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളല്ലെങ്കിലും അടുത്ത ബന്ധമാണുള്ളതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

ജിയോ സിം ഇല്ലെങ്കില്‍ ജിയോ സിനിമയിലൂടെ ഫുട്ബോള്‍ ലോകകപ്പ് കാണാനാകുമോ, ലൈവ് സ്ട്രീമിംഗ് കാണാനുള്ള വഴികള്‍

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫാകുന്നത്. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ഇംഗ്ലണ്ട് ഇറാനെയും 9.30ന് സെനഗല്‍ ഹോളണ്ടിനെയും നേരിടും. 22ന് സൗദി അറേബ്യയുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 24ന് ഘാനക്കെതിരെ ആണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം.