ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്ഡ തുടങ്ങിയത്. പിന്നാലെ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മഞ്ഞപ്പട ആധിപത്യം തുടർന്നു. എന്നാല്‍ കാമറൂണിനെതിരെ വിന്‍സെന്‍റ് അബൂബക്കര്‍ നേടിയ ഇഞ്ചുറി ടൈം ഗോളില്‍ ബ്രസീലിന്‍റെ റെക്കോര്‍ഡ് മോഹം പൊളിഞ്ഞു.

ദോഹ: ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ലോകകകപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ കാമറൂണിനോടുള്ള ഒരു ഗോള്‍ തോല്‍വി ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട്. ഈ നൂറ്റാണ്ടില്‍ ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പില്‍ ഗ്രൂപ്പ് മത്സരം തോല്‍ക്കുന്നത്. 1998ലെ ലോകകപ്പില്‍ നോര്‍വെയോടാണ് ബ്രസീല്‍ അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത്.

ഇന്നലെ കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ബ്രസീലിനും പോര്‍ച്ചുഗലിനും അവസരമുണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോടും ബ്രസീല്‍ കാമറൂണിനോടും തോറ്റതോടെ ഇരു ടീമുകള്‍ക്കും കൈയകലത്തില്‍ റെക്കോര്‍ഡ് നഷ്ടമായി. 2006ലാണ് ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ഘട്ടത്തിൽ അവസാനമായി എല്ലാ കളിയും ജയിച്ചത്.

അത് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലെ രോഷപ്രകടനമല്ല, ചൂടായത് ദക്ഷിണ കൊറിയന്‍ താരത്തോടെന്ന് റൊണാള്‍ഡോ

ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടങ്ങിയത്. പിന്നാലെ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മഞ്ഞപ്പട ആധിപത്യം തുടർന്നു. എന്നാല്‍ കാമറൂണിനെതിരെ വിന്‍സെന്‍റ് അബൂബക്കര്‍ നേടിയ ഇഞ്ചുറി ടൈം ഗോളില്‍ ബ്രസീലിന്‍റെ റെക്കോര്‍ഡ് മോഹം പൊളിഞ്ഞു.

ടുണീഷ്യക്കെതിരെ ഫ്രാന്‍സ് പരീശീലകന്‍ ദിദിയര്‍ ദെഷാംപ്സിന് പറ്റിയ അബദ്ധം ഇന്നലെ കാമറൂണിനെതിരെ ബ്രസീല്‍ പരീശീലകന്‍ ടിറ്റെക്കും പിണഞ്ഞു. പകരക്കാരെ കളത്തിലിറക്കി ബെഞ്ച് സ്ട്രെംഗ്ത് കാണിക്കാനിറങ്ങിയ ബ്രസീലിനെ കാമറൂണ്‍ അവസാന നിമിഷ ഗോളില്‍ വാരിക്കളഞ്ഞു. മത്സരത്തില്‍ കിട്ടിയ നിരവധി സുവര്‍ണാവസരങ്ങള്‍ ബ്രസീലിന്‍റെ പകരക്കാര്‍ പുറത്തേക്ക് അടിച്ചു കളയുന്നത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമിന് മുന്നില്‍ ബ്രസീല്‍ അടിയറവ് പറയുന്നത്.

ബ്രസീലിനെതിരെ ഗോള്‍ നേടിയ കാമറൂണ്‍ ക്യാപ്റ്റന്‍ അബൂബക്കര്‍ മലപ്പുറത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് അധികൃതര്‍