നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

കാണുന്ന ഭംഗി പോലെ തന്നെയാണ് പാഷൻഫ്രൂട്ടിന്‍റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നൂറ് ഗ്രാം പാഷൻഫ്രൂട്ടില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം... 

കലോറി: 97
കാർബോഹൈഡ്രേറ്റ്: 23.38 ഗ്രാം
ഫൈബർ: 10.4 ഗ്രാം
പഞ്ചസാര: 11.2 ഗ്രാം
പ്രോട്ടീൻ: 2.2 ഗ്രാം
കൊഴുപ്പ്: 0.7 ഗ്രാം
വിറ്റാമിൻ സി: 30 മില്ലിഗ്രാം (പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 50%)
വിറ്റാമിൻ എ: 1,274 IU (പ്രതിദിന ഉപഭോഗത്തിന്റെ 25%)
ഇരുമ്പ്: 1.6 മില്ലിഗ്രാം (പ്രതിദിനം ശുപാർശ ചെയ്യുന്നതിന്റെ 9%)
പൊട്ടാസ്യം: 348 മില്ലിഗ്രാം
ഫോളേറ്റ്: 14 എംസിജി (പ്രതിദിനം ശുപാർശ ചെയ്യുന്നതിന്റെ 3.5%)

അറിയാം പാഷൻഫ്രൂട്ടിന്റെ ഗുണങ്ങൾ...

ഒന്ന്...

ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്ടമാണ് പാഷൻഫ്രൂട്ട്. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്‍റി ഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണിത്. 

രണ്ട്...

നാരുകൾ ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം തടയാനും പാഷന്‍ ഫ്രൂട്ട് സഹായിക്കും. 

മൂന്ന്... 

പാഷൻ ഫ്രൂട്ടിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നാല്...

ഇതിലെ കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. 

അഞ്ച്...

ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. കൂടാതെ കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന 'പെക്റ്റിൻ' എന്നയിനം നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ആറ്...

മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് ഇവയെല്ലാം പാഷന്‍ഫ്രൂട്ടില്‍ ധാരാളമുണ്ട്. പാഷൻഫ്രൂട്ടിന്റെ തോലിന്റെ സത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകളുടെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. 

ഏഴ്...

മഗ്നീഷ്യം ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.

എട്ട്...

പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ സംയുക്തങ്ങൾ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ഒമ്പത്...

വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഓറഞ്ചിന്‍റെ തൊലി വെറുതേ കളയേണ്ട; മുഖത്തെ കറുത്ത പാടുകളെയും ചുളിവുകളെയും മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കാം...

youtubevideo