ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും കുടൽ നിർണായക പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും കുടൽ നിർണായക പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. തൈര് 

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ട് തയ്യാറാക്കുന്ന ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ പനീരും ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. പുതിനയില 

പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ പുതിനയില ചായ കുടിക്കുന്നത് നല്ലതാണ്. 

3. പച്ച മാങ്ങ 

പച്ച മാങ്ങയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച മാങ്ങ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ദിവസവും ഒരു ഗ്രാം ഉപ്പ് കൂടിയാല്‍ മതി, ഈ ത്വക്ക് രോഗത്തിന് സാധ്യത കൂടുമെന്ന് പഠനം

youtubevideo