Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കരളിനെ സംരക്ഷിക്കാം...

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. 
 

5 Foods that are good for your Liver
Author
First Published Apr 4, 2024, 9:11 AM IST

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെ, മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. 

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. 

കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. . നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ ആപ്പിൾ കരളിലെ വിഷാംശം നീക്കാൻ സഹായിക്കുകയും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

മൂന്ന്... 

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

വാള്‍നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പടിയുന്നത് തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

ഫാറ്റി ഫിഷാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Also read: ഈ പത്ത് പഴങ്ങള്‍ രാത്രി കഴിക്കാന്‍ പാടില്ല; കാരണം...

youtubevideo

Follow Us:
Download App:
  • android
  • ios