ഇതിലെ ഉയർന്ന അളവിലുള്ള ഫൈബർ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
ഗ്രീൻ ആപ്പിളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള ഫൈബർ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

- കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഒരു പ്രീബയോട്ടിക് ആയി ഇത് പ്രവർത്തിക്കുന്നു. പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ മറ്റ് പല വഴികളിലും നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്നുണ്ട്. ഈ ഫൈബർ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തി മലബന്ധം, വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. ദഹനസംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ കൂടുതൽ ഫൈബർ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
2. ഇതിൽ ജലാംശവും ഫൈബറും ധാരാളം ഉള്ളതുകൊണ്ട്, കഴിച്ചാലുടൻ വയറ് നിറഞ്ഞതായി തോന്നും. അതുകൊണ്ട് തന്നെ കുറഞ്ഞ കലോറിയുള്ള പഴവർഗ്ഗമാണിത്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ചീത്തകൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമ്പോൾ, പൊട്ടാസ്യം രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ വിറ്റാമിൻ സി നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
3. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാനും ഇത് പ്രോത്സാഹനം നൽകുന്നു. വിറ്റാമിൻ കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. ഗ്രീൻ ആപ്പിളിലുള്ള പെക്റ്റിൻ കുടലിന്റെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. ഇത് കുടലിന്റെ പ്രവർത്തനം സുഗമമാക്കി മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുന്നു.


