അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് പലരും ചെയ്ത് വരുന്നത് ഡയറ്റാണ്. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാനാകും. തടി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

വെളിച്ചെണ്ണ...

വെളിച്ചെണ്ണ നമ്മൾ കറികൾക്ക് ഉപയോ​ഗിക്കാറുണ്ട്. വെളിച്ചെണ്ണ കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവെയുള്ള ധാരണ. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. കാരണം, വെളിച്ചെണ്ണയിൽ എംസിറ്റി ഫാറ്റി ആഡിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഉന്മേഷം നൽകുകയും അതൊടൊപ്പം ശരീരത്തിൽ അമിതമായുള്ള കാലറി നീക്കം ചെയ്യാനും സഹായിക്കുന്നു. ശരീരത്തിൽ അടങ്ങിയിട്ടുള്ള അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും വെളിച്ചെണ്ണ വളരെ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

കോളിഫ്ലവർ...

കോളിഫ്ലവർ നമ്മൾ സ്ഥിരമായി കഴിക്കാറുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള കോളിഫ്ലവർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അമിത വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും കോളിഫ്ലവർ ഏറെ നല്ലതാണ്. കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി എന്നിവയും അടങ്ങിയിരിക്കുന്നു. 

ബദാം...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ബദാം വളരെ നല്ലതാണ്. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം. 

വെളുത്തുള്ളി...

വെളുത്തുള്ളി എല്ലാ കറികൾക്കും നമ്മൾ ഇടാറുണ്ട്. തടി കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുകയും മെറ്റബോളിസം കൂട്ടാനും ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി കഴിക്കുന്നത് ​ഗുണം ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കാം. 

ബ്രോക്കോളി...

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.