ദിവസവും പേരയ്ക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്
ഒഴുച്ചുകൂടാൻ കഴിയാത്ത പഴവർഗ്ഗമാണ് പേരയ്ക്ക. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Pixabay
കൊളസ്‌റ്ററോൾ കുറയ്ക്കുന്നു
കൊളസ്‌റ്ററോൾ കുറയ്ക്കാൻ ദിവസവും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
25
Image Credit : Pixabay
ആർത്തവ വേദന കുറയ്ക്കുന്നു
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
35
Image Credit : stockPhoto
മലബന്ധം തടയുന്നു
പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
45
Image Credit : Getty
രോഗ പ്രതിരോധശേഷി കൂട്ടുന്നു
പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
55
Image Credit : Twitter
ചർമ്മാരോഗ്യം വർധിപ്പിക്കുന്നു
ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ചർമ്മാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.
Latest Videos

