ദഹനത്തെ മെച്ചപ്പെടുത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ദഹനക്കേടാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. വയറില്‍ ഗ്യാസ് ഉണ്ടാകുന്നത്, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ തുടര്‍ച്ചയായി ഉണ്ടായാല്‍ അത് ദൈനംദിന ജീവിതത്തെ ബാധിക്കും. അതിനാല്‍ ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ട ഏറെ പ്രധാനമാണ്. ദഹനത്തെ മെച്ചപ്പെടുത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലെ ഈ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ ആപ്പിള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാതളം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

നാല്...

കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നതും വണ്ണം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

അഞ്ച്... 

പേരയ്ക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായ ഇവയും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ഈ ഏഴ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം...

youtubevideo