പലപ്പോഴും പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത്തരത്തില്‍ പെട്ടെന്ന് ജലദോഷവും തുമ്മലും മറ്റും ഉണ്ടാകുന്നത്. ഇവയെ പെട്ടെന്ന് ശമിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന ജലദോഷം പലരെയും വിഷമിപ്പിക്കുന്നുണ്ടാകാം. പലപ്പോഴും പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത്തരത്തില്‍ പെട്ടെന്ന് ജലദോഷവും തുമ്മലും മറ്റും ഉണ്ടാകുന്നത്. ഇവയെ പെട്ടെന്ന് ശമിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പെപ്പര്‍ മിന്‍റ് ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ പെപ്പര്‍ മിന്‍റ് ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷവും തുമ്മലും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്... 

ജിഞ്ചര്‍- ലെമണ്‍ ടീയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ജിഞ്ചര്‍- ലെമണ്‍ ടീ കുടിക്കുന്നതും ജലദോഷം മൂലമുള്ള വിഷമങ്ങളെ ശമിപ്പിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

മൂന്ന്... 

ഗ്രീന്‍ ടീയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ജലദോഷത്തെ ശമിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

നാല്... 

നാരങ്ങാ വെള്ളത്തിനൊപ്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും ജലദോഷത്തില്‍ നിന്നും ശമനം ലഭിക്കാന്‍ സഹായിക്കും. തേനിൽ പല തരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇവ ജലദോഷവും തുമ്മലും മാറാന്‍ സഹായിക്കും. 

അഞ്ച്... 

മഞ്ഞള്‍ പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുക്കുമിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ജലദോഷവും തുമ്മലും മാറാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ശ്രദ്ധിക്കുക: തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Also read: ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്, വയറിലെ ക്യാന്‍സറിന്‍റെയാകാം...

youtubevideo