Asianet News MalayalamAsianet News Malayalam

തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5 Vitamins To Include In Your Diet For  Hair Growth azn
Author
First Published Feb 7, 2023, 8:55 AM IST

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം...  

വിറ്റാമിന്‍ എ...

വിറ്റാമിന്‍ എ തലമുടി വളരാന്‍ സഹായിക്കുന്ന പോഷകമാണ്. അതിനാല്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാല്‍, പാലുല്‍പ്പനങ്ങള്‍, ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്, പപ്പായ,  മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ബയോട്ടിന്‍...

'ബയോട്ടിന്‍' അഥവാ വിറ്റാമിന്‍ ബി7 ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. ബയോട്ടിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം ആണ് നേന്ത്രപ്പഴം. കൂടാതെ കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

വിറ്റാമിന്‍ സി... 

തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വിറ്റാമിന്‍ സി. ആന്‍റിഓക്സിഡന്‍റായ ഇവ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി.  നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ബ്രോക്കോളി, ചീര, ഇലക്കറികൾ,  കിവി,  പയര്‍ വർഗ്ഗങ്ങൾ തുടങ്ങിയവയിലൊക്കെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍ ഡി...

തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

വിറ്റാമിൻ ഇ...

വിറ്റാമിൻ ഇയും തലമുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇവ രക്തചംക്രമണം വർധിപ്പിച്ചുകൊണ്ട് ഓക്സിജൻ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. കൂടാതെ ചീര, ബ്രോക്കോളി, അവക്കാഡോ, ഒലീവ് ഓയിൽ,  മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും വിറ്റാമിൻ ഇ ലഭിക്കും.

Also Read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios