കിടിലൻ രുചിയിലൊരു മുട്ടച്ചോറ് ; റെസിപ്പി
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
1 . ആദ്യം രണ്ട് പേർക്കുള്ള റൈസ് ഉണ്ടാക്കി വയ്ക്കുക (നമുക്ക് ഇഷ്ടമുള്ള ഏത് റൈസ് ആയാലും മതി)
2 നെയ്യ് ഒരു വലിയ സ്പൂൺ (വെളിച്ചെണ്ണ)
3.കടുക് കാൽ ടീസ്പൂൺ
4.ചെറിയ ഉള്ളി അരക്കപ്പ്(സവാള1)
5.വെളുത്തുള്ളി 5 അല്ലി പൊടിയായിട്ട് അരിഞ്ഞത്
ഇഞ്ചി ചെറിയ കഷണം പൊടിയായി അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
6.തക്കാളി പകുതി ചെറുതായി അരിഞ്ഞത്
7. ഫ്രോസൺ ഗ്രീൻപീസ് അരക്കപ്പ്
നമ്മുടെ കയ്യിലുള്ള പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞു ചേർക്കാം
8.കുരുമുളക് ക്രഷ് ചെയ്തത് അര ടീസ്പൂൺ
9.ഗരം മസാല അര ടീസ്പൂൺ
10.തേങ്ങാപ്പാൽ(ചൂടുവെള്ളം) രണ്ട് ടേബിൾ സ്പൂൺ
11.കോഴിമുട്ട രണ്ട് എണ്ണം
12.മല്ലിയില പൊടിയായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർത്തു കൊടുക്കുക. നെയ്യ് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. മസാലയ്ക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക.
ഉള്ളി വഴന്നു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു കൊടുക്കുക. എല്ലാം കൂടി നന്നായി മൂപ്പിച്ച് എടുക്കുക. മൂത്ത് വരുന്ന സമയത്ത് തക്കാളി പൊടിയായിട്ട് അരിഞ്ഞ് ചേർത്തു കൊടുക്കുക. ഫ്രോസൺ ഗ്രീൻപീസ് ചേർത്തു കൊടുക്കുക ഈ സമയത്ത് നമ്മുടെ കയ്യിലുള്ള ഏതു പച്ചക്കറിയും പൊടിയായി അരിഞ്ഞ് ചേർത്തു കൊടുക്കാം. എല്ലാം കൂടി ചേർത്ത് വഴറ്റിയ ശേഷം കുരുമുളക് ചേർത്തു കൊടുക്കുക. ഗരം മസാല ചേർത്തു കൊടുക്കുക.
ചെറിയ തീയിൽ 2 മിനിറ്റ് വഴറ്റുക ശേഷം തേങ്ങാപ്പാല്/ ചൂടുവെള്ളം ചേർത്ത് കൊടുക്കുക. അല്പസമയം അടച്ചു വേവിക്കുക ഈ സമയത്ത് ഉപ്പ് പാകമാണോ എന്ന് നോക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കുക. അതിനുശേഷം രണ്ടു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് അടച്ച് വയ്ക്കുക
രണ്ട് മിനിറ്റ് അടച്ചുവച്ച ശേഷം കോഴി മുട്ട ചിക്കി എടുക്കുക. മുട്ട വെന്ത ശേഷം വേവിച്ചുവച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉള്ളി വഴറ്റുന്ന സമയത്ത് കറിവേപ്പില ഇഷ്ടമാണെങ്കിൽ ചേർത്തു കൊടുക്കാം. എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ഒന്ന് തട്ടിപ്പൊത്തി അടച്ചു വയ്ക്കുക. രണ്ട് മിനിറ്റിനു ശേഷം മല്ലിയില വിതറി സർവ് ചെയ്യാവുന്നതാണ്.







