രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

നിങ്ങളുടെ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍‌ വരാറുണ്ടോ? ഇതിനെ ചെറുക്കാനും കുട്ടികളില്‍ രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. തൈര്

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് കുട്ടികള്‍ക്ക് കൊടുക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

3. വെളുത്തുള്ളി

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അവയിൽ അല്ലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും അണുബാധകളെ ചെറുക്കുന്നു.

4. മഞ്ഞള്‍

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

5. ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ കൂട്ടാന്‍ ഗുണം ചെയ്യും.

6. മുട്ട

പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട കുട്ടികള്‍ക്ക് കൊടുക്കുന്നത് രോഗ പ്രതിരോധ കൂട്ടാന്‍ സഹായിക്കും.

7. ബദാം

വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കുട്ടികള്‍ക്ക് കൊടുക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.