Asianet News MalayalamAsianet News Malayalam

നാല് മാസമായിട്ടും കേട് വന്നിട്ടില്ലാത്ത ഒരു ഓറഞ്ച് !

സാധാരണയായി കടകളില്‍ നിന്ന് ലഭിക്കുന്ന പഴവര്‍ഗങ്ങളിലൊക്കെ കീടനാശിനികളും കേടാകാതെയിരിക്കാനുള്ള മരുന്നുകളും ധാരാളമായി ഉപയോഗിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് ശ്രദ്ധ നേടുന്നത്.

a variety orange found
Author
Thiruvananthapuram, First Published Jul 14, 2019, 9:50 AM IST

സാധാരണയായി കടകളില്‍ നിന്ന് ലഭിക്കുന്ന പഴവര്‍ഗങ്ങളിലൊക്കെ കീടനാശിനികളും കേടാകാതെയിരിക്കാനുള്ള മരുന്നുകളും ധാരാളമായി ഉപയോഗിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് ശ്രദ്ധ നേടുന്നത്. ഒരു ഓറഞ്ച് പരമാവധി എത്ര ദിവസം കേട് കൂടാതെയിരിക്കും?  മൂന്നോ നാലോ ദിവസം ഇരിക്കുമായിരിക്കും അല്ലേ? കൂടിപോയാല്‍ ഒരാഴ്ച.  അപ്പോഴും അതിന്‍റെ പുറം തോട് ചീഞ്ഞ് തുടങ്ങിയിരിക്കും. 

ദിവസങ്ങള്‍  നീണ്ടാല്‍ സംഭവം മൊത്തത്തില്‍ ചീത്തയാകുമെന്നതിലും സംശയം വേണ്ട. എന്നാല്‍,  നാല് മാസം കഴിഞ്ഞിട്ടും യാതൊരു കേടും കൂടാതെ ഫ്രഷ് ആയിട്ടിരിക്കുന്ന രണ്ട് അത്ഭുത ഓറഞ്ചുകളാണ് ഒരു യുവാവ് പരിചയപ്പെടുത്തുന്നത്. 

'4 മാസം പഴക്കമുള്ള ഫ്രെഷ് ഓറഞ്ച്.... മാസം 4 ആയിട്ടും ഇതുവരെ കേടു വന്നിട്ടില്ല... ഭാര്യയ്ക്ക് 7 മാസം ആയപ്പോ കൂട്ടുകാര്‍ കൊണ്ടുവന്നത്... ഇപ്പോൾ പ്രസവം കഴിഞ്ഞ് മാസം ഒന്നു ആയി' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് എന്ന യുവാവിന്‍റെ പോസ്റ്റ്. ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവാവ് ഓറഞ്ചിന്‍റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ഷെയറും ലൈക്കുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 

a variety orange found

a variety orange found
 

Follow Us:
Download App:
  • android
  • ios