വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...

വണ്ണം കുറയ്ക്കാനായി പല ഡയറ്റ് പ്ലാനുകളും പിന്തുടരുന്നവരുണ്ട്. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഇയുടെ കലവറയാണ് ബദാം. ഇതിൽ ധാരാളം കാത്സ്യവും അയേണും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇവ വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും സഹായിക്കും. ബദാം രാത്രി വെള്ളത്തിട്ടു കുതിര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമം.

രണ്ട്...

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല നട്സാണ്. കാത്സ്യം, അയേൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി6, കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത ദഹനത്തിനും ഏറെ നല്ലതാണ്. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കുറഞ്ഞ കലോറിയാണ് പിസ്തയില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പിസ്ത കഴിക്കാം.

മൂന്ന്... 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ദിവസവും വാൾനട്സ് കഴിക്കുന്നത് നല്ലതാണെന്നാണ് ​ ഗവേഷകർ പറയുന്നത്. വാൾനട്ടിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വിശപ്പിനെ നിയന്ത്രിക്കാന്‍ വാള്‍നട്ടിനാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​ഹൃദ്രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Also Read: തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണം ഒമേഗ 3 ഫാറ്റി ആസിഡ്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...