ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയൊക്കെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...

പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയൊക്കെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം... 

ഒന്ന്... 

വെള്ളരിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ വെള്ളരിക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് വെള്ളരിക്ക കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.

രണ്ട്... 

ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവയും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കാപ്സിക്കം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

മൂന്ന്... 

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയിലെ ലൈക്കോപിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ദഹനത്തിന് സഹായിക്കും. 

നാല്... 

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. 

അഞ്ച്... 

ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആറ്... 

ക്യാരറ്റാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ഏഴ്... 

മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്. 

എട്ട്... 

ക്യാബേജ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ ക്യാബേജും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബേക്കറി പലഹാരങ്ങള്‍ക്ക് പകരം ഇവ കഴിക്കൂ, ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം...

youtubevideo