Asianet News MalayalamAsianet News Malayalam

രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. 

amazing benefits of lemon tea in the morning
Author
First Published Dec 10, 2023, 10:23 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ലെമണ്‍ ടീയും ആരോഗ്യത്തിന് നല്ലതാണ്. ഇത് തയ്യാറാക്കാനായി ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ത്ത് കുടിക്കാം.

അറിയാം രാവിലെ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

ഒന്ന്...

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ രാവിലെ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്...

ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. 

മൂന്ന്...

അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹ രോഗികള്‍ക്ക് ലമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

കരളിന്‍റെ ആരോഗ്യത്തിനും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

ആറ്...

നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും. 

ഏഴ്... 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read:മഞ്ഞുകാലത്ത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios