Asianet News MalayalamAsianet News Malayalam

ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെങ്കിലും ഇത് കുറഞ്ഞ കലോറിയും ഏതാണ്ട് കൊഴുപ്പില്ലാത്തതുമാണ്. നാരുകൾ നിറഞ്ഞതിനാൽ ഇത് കുറഞ്ഞ കലോറിയിൽ നിറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പോഷകപ്രദമായ ഭക്ഷണമാണ്.

amazing health benefits of beetroot
Author
First Published Dec 31, 2022, 10:19 PM IST

ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. 

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ബീറ്റ്‌റൂട്ട് നൈട്രേറ്റ്‌സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെങ്കിലും ഇത് കുറഞ്ഞ കലോറിയും ഏതാണ്ട് കൊഴുപ്പില്ലാത്തതുമാണ്. നാരുകൾ നിറഞ്ഞതിനാൽ ഇത് കുറഞ്ഞ കലോറിയിൽ നിറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പോഷകപ്രദമായ ഭക്ഷണമാണ്.

ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകളുടെ ഉയർന്ന ഉള്ളടക്കം നൈട്രിക് ഓക്‌സൈഡ് എന്ന വാതകം ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബെറ്റാനിൻ എന്ന പിഗ്മെന്റ് ശക്തമായ ആന്റിഓക്‌സിഡന്റാണ്. ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ കുറയ്ക്കുകയും ധമനികളുടെ മതിലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ സൂചിപ്പിക്കുന്നു.

'മധുരമുള്ളതിനാൽ പ്രമേഹരോ​ഗികൾ ബീറ്റ്റൂട്ട് ഒഴിവാക്കണമെന്ന് മിക്ക ആളുകളും കരുതുന്നു. ഇത് തെറ്റാണ്. ബീറ്റ്‌റൂട്ട് നാരുകളുടെയും ധാതുക്കളുടെയും മികച്ച ആരോഗ്യത്തിന് ആവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ ഉറവിടമാണ്...'- ഫോർട്ടിസ്-എസ്കോർട്ട് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. 

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്...

 

Follow Us:
Download App:
  • android
  • ios