അമേരിക്കയില്‍ അവിടത്തെ ഒരിഷ്ടഭക്ഷണത്തിന് മുകളില്‍ വന്നിരിക്കുന്ന നിയന്ത്രണത്തോട് കാര്യമായി തന്നെ പ്രതിഷേധമറിയിക്കുകയാണ് ഭക്ഷണപ്രേമികള്‍. സീഫുഡ് പ്രേമികള്‍ക്കെല്ലാം ഒരുപോലെ താല്‍പര്യമാണ് ലോബ്സ്റ്റര്‍ അഥവാ, വലിയ കൊഞ്ച്. അമേരിക്കൻ ലോബ്സ്റ്റര്‍ ആണെങ്കില്‍ സീ ഫുഡിനോട് താല്‍പര്യമുള്ളവരുടെ ഇഷ്ചവിഭവമാണ്.

ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഭക്ഷണം തന്നെയാണ് ജീവതത്തിൽ ഏറ്റവും പ്രധാനം. ഇഷ്ടഭക്ഷണം മതി വരും വരെ കഴിക്കുക, പുതിയ രുചികള്‍ അന്വേഷിച്ചുകണ്ടെത്തുക, രുചിവൈവിധ്യങ്ങള്‍ പരീക്ഷണങ്ങളിലൂടെ അറിയുക എന്നിങ്ങനെ ഇവരുടെ വിനോദങ്ങളും ആസ്വാദനങ്ങളുമെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ടായിരിക്കും ഉണ്ടാവുക. 

ഇക്കാര്യങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള തടസങ്ങള്‍ നേരിട്ടാല്‍ നിരാശപ്പെടാൻ മാത്രമല്ല, ശക്തമായി പ്രതിഷേധിക്കാനും ഭക്ഷണപ്രേമികള്‍ തയ്യാറാകാറുണ്ട്. ഇന്ത്യയിലും ഭക്ഷണം സംബന്ധിച്ചുള്ള പ്രതിഷേധങ്ങളും ചൂടൻ ചര്‍ച്ചകളും വാഗ്വാദങ്ങളും നാം കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ അമേരിക്കയില്‍ അവിടത്തെ ഒരിഷ്ടഭക്ഷണത്തിന് മുകളില്‍ വന്നിരിക്കുന്ന നിയന്ത്രണത്തോട് കാര്യമായി തന്നെ പ്രതിഷേധമറിയിക്കുകയാണ് ഭക്ഷണപ്രേമികള്‍. സീഫുഡ് പ്രേമികള്‍ക്കെല്ലാം ഒരുപോലെ താല്‍പര്യമാണ് ലോബ്സ്റ്റര്‍ അഥവാ, വലിയ കൊഞ്ച്. അമേരിക്കൻ ലോബ്സ്റ്റര്‍ ആണെങ്കില്‍ സീ ഫുഡിനോട് താല്‍പര്യമുള്ളവരുടെ ഇഷ്ചവിഭവമാണ്.

എന്നാല്‍ ഇനി തൊട്ട് അമേരിക്കൻ ലോബ്സ്റ്റര്‍ മെനുവില്‍ നിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് അധികൃതരുടെ പുതിയ തീരമാനം സൂചിപ്പിക്കുന്നത്. അമേരിക്കൻ ലോബ്സ്റ്ററിനെ 'റെഡ് ലിസ്റ്റി'ല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുകയാണിവിടെ. ലോബ്സ്റ്ററിനെ പിടിക്കാനുള്ള കുരുക്കുകളില്‍ പെട്ട് തിമിംഗലങ്ങള്‍ അപകടത്തിലാകുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഈ തീരുമാനം വന്നിരിക്കുന്നത്. 

ഇതോട് കൂടി വലിയ പ്രതിഷേധമാണ് ലോബ്സ്റ്റര്‍ ആരാധകര്‍ക്കിടയില്‍ നിന്നുണ്ടാകുന്നത്. ലോബ്സ്റ്റര്‍ മാത്രമല്ല, ചിലയിനം ക്രാബുകളും (ഞണ്ട്) ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. 

സീഫുഡുകള്‍ക്ക് പച്ച മുതല്‍ ചുവപ്പ് വരെയുള്ള നിറങ്ങള്‍ വച്ച് കഴിക്കാവുന്നതിന്‍റെ തോത് നിര്‍ണയിച്ചിരിക്കുകയാണ് 'സീ ഫുഡ് വാച്ച്' എന്ന സംഘടന. സീ ഫുഡ് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരും തീരുമാനത്തിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ലോബ്സ്റ്റര്‍ പിടിക്കുമ്പോള്‍ മുൻകാലങ്ങളിലെ പോലെ ഇപ്പോള്‍ തിമിംഗലങ്ങള്‍ക്ക് അപകടം സംഭവിക്കാറില്ലെന്നും അത്തരത്തിലേക്ക് പുതിയ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നുമാണ് ഇവര്‍ പറയുന്നത്. ഏതായാലും ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശാജനകം തന്നെയാണ് ഈ തീരുമാനം. എന്നാല്‍ അധികൃതര്‍ക്ക് തീര്‍ച്ചയായും അവരുടെ കാരണങ്ങളും കാണുമല്ലോ...

Also Read:- ഇത് അപൂര്‍വസംഭവം; പത്ത് അടി നീളവും 80 കിലോ തൂക്കവുമുള്ള കണവ