വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ നിരാലംബരരായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു റസ്റ്റോറന്റുണ്ട്. 'സഖീന ഹലാൽ ​ഗ്രിൽ' എന്ന് പേരുള്ള റസ്റ്റോറന്റിൽ വിശന്ന് വരുന്ന ആർക്കും ഭക്ഷണം ലഭിക്കും. ഒറ്റ പൈസ വാങ്ങാതെയാണ് പാകിസ്ഥാൻക്കാരനായ ഖാസി മന്നാൻ ആളുകൾ ഭക്ഷണം വിതരണം ചെയ്യുന്നത്.

തന്റെ ചെറുപ്പക്കാലത്ത് അനുഭവിച്ച പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഓർമ്മകളാണ് ഖാസി ഇത്തരമൊരു റസ്റ്റോറന്റ് തുടങ്ങുന്നതിന്     വഴിയൊരുക്കിയത്. പാകിസ്ഥാനിലെ ഒരു ചെറിയ ​ഗ്രാമത്തിലായിരുന്നു ഖാസിയുടെ ജനനം. പിന്നീട് പാകിസ്ഥാൻ വിട്ട് അമേരിക്കയിൽ ചേക്കേറുകയായിരുന്നു ഖാസി. 

വാഷിങ്ടണിലെ വൈറ്റ്ഹൗസിന് സമീപത്താണ് ഖാസിയുടെ റസ്റ്റോറന്റ്. 2013-ൽ ആരംഭിച്ച റസ്റ്റോറന്റിൽ കഴിഞ്ഞ അഞ്ച് വർഷമായി 80,000-ൽ അധികം ഭക്ഷണപദാർത്ഥങ്ങൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് ഒരു വർഷം മാത്രം 16,000 സൗജന്യഭക്ഷണമാണ് ഖാസിയുടെ റസ്റ്റോറന്റിൽ വിതരണം ചെയ്യുന്നത്. അമേരിക്ക പോലുള്ളൊരു രാജ്യത്ത് വിശന്നിരിക്കുന്ന പൗരൻമാർക്ക് ഭക്ഷണം നൽകാൻ കഴിയാത്തത് ഭരണാധികാരികളുടെ പരാജയമാണ്. അമേരിക്കയ്ക്കിത് തികച്ചും നാണക്കേടാണെന്നും ഖാസി പറയുന്നു. 

ആരെങ്കിലും ഭക്ഷണം വേണമെന്ന് പറഞ്ഞ് വന്നാൽ അവരെ ഇരുത്തി ആവശ്യമുള്ള ഭക്ഷണം കൊടുക്കും. നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലെങ്കിൽ ഇവിടെ വരു ഭക്ഷണം കഴിക്കൂ, എന്നാണ് ഖാസി ആളുകളോട് പറയാറുള്ളത്. താമസിക്കാനൊരു വീടോ ഉടുക്കാൻ നല്ലൊരു വസ്ത്രമോ ഇല്ലാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് താൻ ഭക്ഷണം കൊടുക്കും. അത്തരം ആളുകളെ കാണുമ്പോൾ തനിക്ക് എന്തെന്നില്ലാത്ത വിഷമം വരാറുണ്ടെന്നും ഖാസി പറഞ്ഞു. 
  
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.