അർബുദബാധയെ പ്രതിരോധിക്കാൻ കഴിയുന്നതെന്ന് അവകാശപ്പെടുന്ന മാങ്ങ വികസിപ്പിച്ച് ഉത്തര തായ്ലന്റിലെ നെയ്ർസുൻ സർവകലാശാലയിലെ ഗവേഷകർ.
അർബുദബാധയെ പ്രതിരോധിക്കാൻ കഴിയുന്നതെന്ന് അവകാശപ്പെടുന്ന മാങ്ങ വികസിപ്പിച്ച് ഉത്തര തായ്ലന്റിലെ നെയ്ർസുൻ സർവകലാശാലയിലെ ഗവേഷകർ. തായ്ലാന്റ് റിസർച്ച് ഫണ്ടിന്‍റെ ധനസഹായത്തോടെ നടത്തിയ പഠനത്തിലാണ് മാങ്ങ വികസിപ്പിച്ചത്. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻ്റി ഓക്സിഡന്റ്, കരോട്ടിനോയിഡ്, ആന്തോസിയാനിൻ എന്നിവയുടെ അളവ് വർധിപ്പിച്ചാണ് മഹക്കനോക്ക് മാങ്ങ വികസിപ്പിച്ചതെന്ന് അഗ്രികൾച്ചർ ഫാക്കൽറ്റിയിലെ അസി. പ്രഫസർ ഡോ. പീറാസക് ചെയ്പ്രസാർട് പറയുന്നു.
ഓറഞ്ചിനും ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും മഞ്ഞ കളറിൽ കാണുന്ന കരോട്ടിനോയ്ഡ് മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ക്യാൻസർ, ഹൃദ്രോഗം, പ്രായാധിക്യത്തിൽ കണ്ണിന്റെ റെറ്റിനയിൽ ഉണ്ടാകാവുന്ന അസുഖങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. ആന്തോസിയാനിൻ ഹൃദ്രോഗം, മസ്തിഷ്ക്കാഘാതം എന്നിവക്കുള്ള സാധ്യതയെയും ചെറുക്കുന്നു.
മഹക്കനോക്ക് മാങ്ങ തൈ നങ്ക്ലാങ് വാൻ മാങ്ങയുടെയും ആസ്ട്രേലിയൻ മാങ്ങയായ സൺസെറ്റിന്റെയും സങ്കര ഇനമാണെന്ന് ഡോ. പീരാറസക് പറയുന്നു. വിളവെടുപ്പിന് മുമ്പ് മിതെയ്ൽ ജാസ്മൊണേറ്റ് ഉപയോഗിക്കുന്നത് മാങ്ങയിൽ വിറ്റാമിൻ സി, ഗ്ലൂക്കോസ്, ഫ്രുക്ടോസ്, കരോട്ടിനോയിഡ്, സർക്കോസ് എന്നിവയുടെ അളവ് ഉയരാൻ കാരണമാകുമെന്ന് ഗവേഷക സംഘം കണ്ടെത്തി. മീതെയ്ൽ ജാസ്മൊണേറ്റ് എതഫോണിനൊപ്പം ഉപയോഗിക്കുന്നത് കരോട്ടിനോയിഡിൻ്റെ അളവ് 50 ശതമാനം വരെ ഉയർത്താൻ സാധിക്കുമെന്നും ഇവർ കണ്ടെത്തി.
മാങ്ങ വിളയുന്ന ഏപ്രിൽ - ജൂൺ മാസങ്ങളിലല്ലാതെയും മഹക്കനോക്ക് മാങ്ങ കർഷകർക്ക് കൃഷി ചെയ്യാനാകുമോ എന്നത് സംബന്ധിച്ച് ഗവഷേക സംഘം പഠനം തുടരുകയാണ്. രോമവളർച്ച കുറക്കുന്ന വാൻമഹാമെക്ക് ഡിയോഡറന്‍റ് സർവകലാശാലയിലെ ഹെർബ് ടെക്ക് റിസർച്ച് സെന്‍റര്‍ ആണ് വികസിപ്പിച്ചത്. പുരുഷൻമാരിലെ മുടികൊഴിച്ചിൽ തടയാനുള്ള രീതിയായാണ് ആദ്യം ഇത് വികസിപ്പിച്ചതെന്ന് അസി. പ്രഫസർ കോൺകനോക്ക് ഇൻകാനിയൻ പറയുന്നു.

കണ്ടുപിടുത്തത്തിനുള്ള പേറ്റൻറും ഇവർ സ്വന്തമാക്കുകയും സാങ്കേതിക വിദ്യ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളിലെ രോമവളർച്ച തടയാൻ വേണ്ടിയുള്ള റോളിങ് ഡിയോഡറൻറ് നാല് ആഴ്ച 30 വളണ്ടിയർമാരിൽ ക്ലിനിക്കൽ പരിശോധന നടത്തിയാണ് വികസിപ്പിച്ചത്.
