ഉള്ളിക്ക് പകരം കറികളില്‍ ഉപയോഗിക്കാവുന്ന മറ്റ് ചില കൂട്ടുകളെ കുറിച്ചാണ് പറയാനുള്ളത്. ഉള്ളിയുടെ രുചിയോ ഫ്ളേവറോ അതുപോലെ കിട്ടില്ലെങ്കില്‍ പോലും ഉള്ളിക്ക് പകരം ഇവ ഉപയോഗിക്കാവുന്നതാണ്.

രാജ്യത്തൊട്ടാകെ ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യമാണ് നിലവില്‍ കാണുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഉള്ളി വില വര്‍ധനവ് വന്നത്. സംസ്ഥാനത്തേക്ക് അടക്കം പലയിടങ്ങളിലേക്കും ഉള്ളി ഒന്നിച്ച് എത്തിക്കുന്ന മാഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ പല കാര്‍ഷികകേന്ദ്രങ്ങളിലും ഉള്ളി ഉത്പാദനം കുറഞ്ഞതാണ് ഉള്ളി വില ഉയരാൻ കാരണമായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

ചെറിയ ഉള്ളിക്കും സവാളയ്ക്കും ഒരുപോലെ വില ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങളോളം തുടരുന്ന വില വര്‍ധനവിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും സജീവമായി. 

ചെറിയ ഉള്ളിക്ക് പലയിടത്തും നൂറ് രൂപ കടന്ന അവസ്ഥയാണ്. സവാളയ്ക്ക് 70 ആണ് ശരാശരി വില. ഇതും വൈകാതെ നൂറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു മാസത്തേക്ക് കൂടി വില വര്‍ധനവ് തുടരുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ഉള്ളി ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഏവരും ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഉള്ളി ഉപയോഗം കുറയ്ക്കുന്നതിന് സഹായകമായിട്ടുള്ള ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഉള്ളിക്ക് പകരം കറികളില്‍ ഉപയോഗിക്കാവുന്ന മറ്റ് ചില കൂട്ടുകളെ കുറിച്ചാണ് പറയാനുള്ളത്. ഉള്ളിയുടെ രുചിയോ ഫ്ളേവറോ അതുപോലെ കിട്ടില്ലെങ്കില്‍ പോലും ഉള്ളിക്ക് പകരം ഇവ ഉപയോഗിക്കാവുന്നതാണ്.

ഒന്ന്...

നല്ല കട്ടിയുള്ള തൈര്, അല്ലെങ്കില്‍ ക്രീം ഉള്ളിക്ക് പകരം കറിയില്‍ ചേര്‍ക്കാവുന്നതാണ്. കറിക്ക് കൊഴുപ്പ് കൂട്ടാനും ചെറിയ മധുരവും പുളിയും പകരാനുമെല്ലാം ഇത് സഹായിക്കും. ഉള്ളിയുടെ രുചിയോട് ചെറിയ സാമ്യം തോന്നാനും ഇവ സഹായകമാണ്.

രണ്ട്...

കപ്പലണ്ടി അരച്ച് കറികളില്‍ ചേര്‍ക്കുന്നതും ഉള്ളിക്ക് പകരമായി ചെയ്യാവുന്നതാണ്. ഇതും കറിക്ക് കൊഴുപ്പ് പകരുകയും ചെറിയ മധുരടക്കം ഉള്ളിയുടേതെന്ന പോലത്തെ രുചി കറിക്ക് നല്‍കുകയും ചെയ്യും. 

മൂന്ന്...

അണ്ടിപ്പരിപ്പ് അരച്ച് കറികളില്‍ ചേര്‍ക്കുന്നതും ഇതുപോലെ ഉള്ളിക്ക് പകരമായി ചെയ്യാവുന്നതാണ്. ഇതും കപ്പലണ്ടി ചേര്‍ക്കുമ്പോഴെന്ന പോലെ അല്‍പം മധുരവും കൊഴുപ്പും കറികള്‍ക്ക് പകരും. 

നാല്...

വറുത്ത കടലമാവും ഉള്ളിക്ക് പകരം കറികള്‍ക്ക് കൊഴുപ്പേകാൻ ചേര്‍ക്കാവുന്നതാണ്. കറിയുടെ അളവ് അനുസരിച്ച് ഒന്നോ രണ്ടോ സ്പൂണ്‍ വറുത്ത കടലമാവ് ചേര്‍ത്താല്‍ മാത്രം മതിയാകും. 

അഞ്ച്...

ചില വിഭവങ്ങളില്‍ ഉള്ളിക്ക് പകരം സ്പ്രിംഗ് ഓനിയൻസും ചേര്‍ക്കാവുന്നതാണ്. പ്രത്യേകിച്ച് തോരൻ പോലുള്ള വിഭവങ്ങളില്‍. സലാഡ് പോലുള്ള വിഭവങ്ങളിലാകട്ടെ കാബേജും ഇത്തരത്തില്‍ ഉള്ളിക്ക് പകരം ചേര്‍ക്കാവുന്നതാണ്.

Also Read:- മുഖത്ത് പതിവായി പാല്‍പാട തേക്കൂ; ഇതിന്‍റെ ഗുണങ്ങളറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം:-

youtubevideo