ദിവസേന നാം അറിയാതെ വരുത്തുന്ന തെറ്റുകൾ മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട പൊതുവായ തെറ്റുകളുടെ പട്ടിക പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ദിവസേന നാം അറിയാതെ വരുത്തുന്ന തെറ്റുകൾ മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട പൊതുവായ തെറ്റുകളുടെ പട്ടിക പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന ആദ്യത്തെ തെറ്റെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍ പറയുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളായ കെച്ചപ്പ്, കോൺഫ്ലേക്കുകൾ, ബിസ്‌ക്കറ്റുകൾ എന്നിവയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ അനാരോഗ്യകരവും അതുപോലെ ആസക്തി ഉണ്ടാക്കുന്നതുമാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് നവ്മി പറയുന്നത്. പകരം വീട്ടിൽ ലഘുഭക്ഷണങ്ങൾ തയ്യാറാക്കി കഴിക്കുന്നത് അധിക പഞ്ചസാര ഒഴിവാക്കാൻ സഹായിക്കും.

രണ്ട്...

ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നതാണ് അടുത്തതായി നിങ്ങള്‍ ചെയ്യുന്ന തെറ്റ്. ഇതും ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍‌ സഹായിക്കും. ശാരീരികാധ്വാനം ഇല്ലാതിരിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. അതിനാല്‍ നടത്തവും യോഗയുമൊക്കെ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുക. 

മൂന്ന്...

കഴിക്കുന്നതിനുമുമ്പ് ഭക്ഷണങ്ങളുടെ ജിഐ പരിശോധിക്കാതിരിക്കുന്നതാണ് അടുത്തത്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. മറുവശത്ത്, കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. അതിനാൽ, പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണങ്ങൾ കഴിക്കുന്നതിനുമുമ്പ് അവയുടെ ജിഐ സ്കോർ പരിശോധിക്കുക.

നാല്...

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് അടുത്തത്. പ്രമേഹ നിയന്ത്രണത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ധാന്യങ്ങൾ, പഴങ്ങൾ, പരിപ്പ്, പച്ചക്കറികൾ, വിത്തുകൾ എന്നിവ പോലുള്ള ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo