ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മോശം ജീവിതശൈലിയാണ് ഉയർന്ന കൊളസ്ട്രോളിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ക്രീം ചീസ് 

ക്രീം ചീസ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് കൂടാം. അതിനാല്‍ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുക. 

2. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും. 

3. റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കൂട്ടും. 

4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ 

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടും. 

5. പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.

6. പാക്കറ്റ് ഭക്ഷണങ്ങള്‍

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

7. ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 

8. ഐസ്ക്രീം 

ഐസ്ക്രീമിലും ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അധികം കഴിക്കേണ്ട. 

9. വൈറ്റ് ബ്രഡ്, പാസ്ത

വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.