Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്റൂട്ട്; അറിയാം ഗുണങ്ങള്‍...

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Beetroot Salad For Weight Loss Diet
Author
First Published Dec 3, 2022, 6:18 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ്റൂട്ട്. ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. 

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനായി ദിവസവും ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കി കഴിക്കാം. 

അറിയാം ബീറ്ററൂട്ടിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍...

1. പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍  പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.

2. ബീറ്റ്റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ തടയാന്‍ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്. 

3. കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കാം. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീറ്റി റിപ്പോര്‍ട്ട് ചെയ്തത് ബീറ്റ്‌റൂട്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ്. 

4.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.   

5. വിറ്റാമിന്‍ സിയുള്ളതിനാല്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ നല്ലതാണ്. 

Also Read: ചോക്ലേറ്റ് കൊണ്ട് ഫൂസ്‌ബോള്‍ ടേബിള്‍; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios