Asianet News MalayalamAsianet News Malayalam

Belly Fat Loss: ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബെറി പഴങ്ങള്‍ സഹായിക്കുമോ?

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധി വരെ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാം. 

Belly Fat Loss benefits of berry fruits
Author
First Published Oct 3, 2022, 2:57 PM IST

വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. ഇവ അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. വ്യായാമമില്ലായ്മയും പ്രത്യേകിച്ചൊരു നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇത്തരത്തില്‍ വയര്‍ ചാടാന്‍ കാരണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധി വരെ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സാധിക്കും.

ചില പഴങ്ങള്‍ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍  സഹായിക്കും അത്തരത്തിലൊന്നാണ് ബെറി പഴങ്ങള്‍.  ഫൈബറും ആന്‍റി ഓക്സിഡന്‍റുകള്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ ബ്ലൂ ബെറികള്‍ക്കു സാധിക്കും. 

ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും  സംരക്ഷിക്കുകയും ചെയ്യും. ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. 

അതുപോലെ തന്നെ, ബെറി പഴങ്ങള്‍ക്ക്  അർബുദ സാധ്യതയെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബെറി പഴങ്ങളിൽ അന്തോസയാനിൻ എന്ന വർണവസ്തു അടങ്ങിയിട്ടുണ്ട്. ഇതാണ് ചുവപ്പ്, നീല, പർപ്പിൾ നിറങ്ങൾ നൽകുന്നത്. ഇവ അർബുദ കോശങ്ങളിൽ 'സിർടുയിൻ 6' എന്ന എൻസൈമിന്‍റെ പ്രവർത്തനം വർധിപ്പിക്കുന്നു. ഈ എൻസൈമുകളെ നിയന്ത്രിക്കുക വഴി അര്‍ബുദ ചികിത്സയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് കിഴക്കൻ ഫിൻലൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നത്. 

Also Read: മുഖക്കുരുവിന്‍റെ ചുവന്ന പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios