Asianet News MalayalamAsianet News Malayalam

Skin Care:മുഖക്കുരുവിന്‍റെ ചുവന്ന പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം. 

How to Reduce Redness Caused By Pimples and Acne
Author
First Published Oct 3, 2022, 1:45 PM IST

മുഖക്കുരുവും മുഖക്കുരുവിന്‍റെ പാടുകളുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. എന്നാല്‍ മുഖക്കുരു  പോയാലും മുഖക്കുരുവിന്‍റെ ചുവന്ന അല്ലെങ്കില്‍ കറുത്ത പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ ഈ പാടുകള്‍ അധികമാവുകയും ചെയ്യും. 

ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ ചുവന്ന പാടുകൾ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സ് നോക്കാം...

ഒന്ന്...

ദിവസവും മുഖത്ത് ഐസ് ക്യൂബ് വച്ച് മസാജ് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകളെ കുറയ്ക്കാന്‍ സഹായിക്കും. പാടുകള്‍ ഉള്ള ഭാഗത്ത് 10 മിനിറ്റോളം മസാജ് ചെയ്യാം. മുഖക്കുരുവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററിയാണ് ഐസിന്റെ മികച്ച ഗുണങ്ങളിലൊന്ന്. മുഖക്കുരുവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായ അധിക സെബം ഉൽപാദനവും ഇത് കുറയ്ക്കുന്നു. 

രണ്ട്...

ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം. തണ്ണിമത്തന്‍, തക്കാളി, വെള്ളരിക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. വെള്ളരിക്കാ നീരും തക്കാളി നീരും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും പാടുകള്‍ അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

ചർമ്മത്തിന്‍റെ ആരോ​ഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാനും ​ഗ്രീൻ ടീ സഹായിക്കും. ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് മുഖക്കുരുവിന്‍റെ ചുവന്ന പാടുകളെ അകറ്റാന്‍ സഹായിക്കും. 

നാല്... 

സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. മുഖക്കുരു വരാതിരിക്കാനും കരുവാളിപ്പ്, ചുളിവ് എന്നിവ തടയാനും സണ്‍സ്ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. കൂടാതെ അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് കൊണ്ടുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.

അഞ്ച്...

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകള്‍ ഉപയോഗിച്ചും മുഖക്കുരുവിന്‍റെ പാടുകളെ തുരത്താം. ഇതിനായി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടുന്നതും ഗുണം നല്‍കും. 

Also Read: നടുവേദന ഈ നാല് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

Follow Us:
Download App:
  • android
  • ios