Asianet News MalayalamAsianet News Malayalam

ദിവസവും കോളിഫ്ലവർ കഴിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

വിറ്റമിൻ സി, കെ, ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ ഇതിലുണ്ട്. 

benefits of consuming cauliflower
Author
First Published Nov 29, 2023, 11:32 AM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ ഒരു അംഗമാണ് കോളിഫ്ലവർ. വെള്ള, പച്ച, പർപ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ ലഭിക്കും. വിറ്റമിൻ സി, കെ, ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ,  ഇരുമ്പ്, കാത്സ്യം  തുടങ്ങിയവ ഇതിലുണ്ട്. ദിവസവും കോളിഫ്ലവർ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ  കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്... 

കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ആണ് ഇവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാക്കുന്നത്. കൂടാതെ കൊളസ്ട്രോളിനെ കുറയ്ക്കാനും കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.  കോളിഫ്ലവർ കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.  

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനായും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കോളിഫ്ലവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്...  

ഒരു കപ്പ് കോളിഫ്ലറില്‍ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്... 

ക്യാൻസര്‍ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്സ് എന്നിവയുടെയും സ്രോതസാണിത്.

എട്ട്... 

തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ സ്വാഭാവികമായും ഗ്ലൂട്ടണ്‍ രഹിതമാണ്. കോളിന്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും  ആവശ്യമായ ഒരു പോഷകമാണിവ. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി പീനട്ട് ബട്ടർ കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios