Asianet News MalayalamAsianet News Malayalam

ബ്ലാക്ക് കോഫി കുടിക്കാറുണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കുക...

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ ബ്ലാക്ക് കോഫിയുടെ ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. 

benefits of drinking black coffee daily
Author
Thiruvananthapuram, First Published Aug 20, 2019, 3:49 PM IST

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ ബ്ലാക്ക് കോഫിയുടെ ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. 

ഓര്‍മ്മശക്തിക്ക് വളരെ നല്ലതാണ് ബ്ലാക്ക് കോഫി. ദിവസവും കോഫി കുടിച്ചാല്‍ അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം ഉണ്ടാകില്ല എന്നും പഠനം വ്യക്തമാക്കുന്നു. യുകെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത 65 ശതമാനം കുറവായിരിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍, കഫീന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. അതുകൂടാതെ നാഡിവ്യുഹത്തിനുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ സാധ്യതയും ഇതു കുറയ്ക്കും. 

കരള്‍ ക്യാന്‍സറിനെ തടയാന്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് നല്ലതാണ്. ദിവസവും നാലോ അതില്‍ കൂടുതലോ കോഫി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യത 80 ശതമാനം കുറവായിരിക്കും എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഉന്മേഷം വര്‍ധിക്കാന്‍ ദിവസവും ബ്ലാക്ക് കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios