ഇഞ്ചിയില്‍ വിറ്റാമിനുകളായ സി, ബി6 തുടങ്ങിയവയും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കൂടാതെ ഇഞ്ചിയില്‍ വിറ്റാമിനുകളായ സി, ബി6 തുടങ്ങിയവയും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

1. രോഗ പ്രതിരോധശേഷി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം, മൂക്കടപ്പ് എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

2. ദഹനം

ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാനും ഇവ സഹായിക്കും.

3. എല്ലുകളുടെ ആരോഗ്യം

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് മുട്ടുവേദനയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

5. ഹൃദയാരോഗ്യം

കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

6. അമിത വണ്ണം

ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.