Asianet News MalayalamAsianet News Malayalam

രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; ഈ രോഗങ്ങളെ അകറ്റാം...

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത്തരത്തില്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 

benefits of drinking Turmeric Milk at Night
Author
First Published Mar 17, 2024, 8:36 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത്തരത്തില്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

മഞ്ഞളിലെ കുര്‍കുമിന്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

രണ്ട്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും മഞ്ഞള്‍ പാല്‍ സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം. 

മൂന്ന്... 

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്. 

നാല്... 

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് മുട്ടുവേദന, കാലുവേദന തുടങ്ങിയവയെ അകറ്റാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്... 

ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ഈ പാനീയം കുടിക്കാം. 

ആറ്...

പോട്ടീന്‍ ധാരാളം അടങ്ങിയ ഇവ മിതമായ അളവില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 

ഏഴ്...

രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിനും പാലും ഒരുപോലെ ഇതിന് സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വാള്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios