കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്. പ്രത്യേകിച്ച് തണുപ്പുള്ള കാലവസ്ഥയില്‍ ഈ പാനീയം ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയെ തടയാനും സഹായിക്കും. 

രണ്ട്... 

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മൂന്ന്... 

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് മുട്ടുവേദന, കാലുവേദന തുടങ്ങിയവയെ അകറ്റാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം. 

അഞ്ച്... 

രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

ആറ്... 

ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ഈ പാനീയം കുടിക്കാം. 

ഏഴ്... 

പോട്ടീന്‍ ധാരാളം അടങ്ങിയ ഇവ മിതമായ അളവില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 

എട്ട്... 

മഞ്ഞളിലെ കുര്‍കുമിന്‍ കൊളാജിന്‍ ഉല്‍പാദനം മെച്ചപ്പെടുത്താനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. മഞ്ഞള്‍ പാല്‍ ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചിയ സീഡ്സോ ഫ്‌ളാക്‌സ് സീഡ്സോ? ഏതാണ് കൂടുതൽ ആരോഗ്യകരം?

youtubevideo