Asianet News MalayalamAsianet News Malayalam

കോപ്പര്‍ മഗ്ഗിലാണോ വെള്ളം കുടിക്കുന്നത് ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍...

പണ്ട് ചെമ്പുപാത്രങ്ങളായിരുന്നു വീടുകളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവയുടെ സ്ഥാനത്ത് സ്റ്റീലും ഗ്ലാസ്സുമൊക്കെയെത്തി. എങ്കിലും കോപ്പറിന്‍റെ മഗ്ഗും ഗ്ലാസും മറ്റും വിപണിയില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 

benefits of drinking water in copper mug
Author
Thiruvananthapuram, First Published Jan 27, 2020, 11:29 AM IST

പണ്ട് ചെമ്പുപാത്രങ്ങളായിരുന്നു വീടുകളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവയുടെ സ്ഥാനത്ത് സ്റ്റീലും ഗ്ലാസ്സുമൊക്കെയെത്തി. എങ്കിലും കോപ്പറിന്‍റെ മഗ്ഗും ഗ്ലാസും മറ്റും വിപണിയില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കോപ്പര്‍ മഗ്ഗില്‍ വെള്ളം കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? ഉണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

കോപ്പറിന്‍റെ മഗ്ഗില്‍ വെള്ളം ഒഴിച്ചുവെയ്ക്കുന്നത് വെള്ളത്തിലെ ബാക്ടീരിയയെയും സൂക്ഷ്മ ജീവികളെയും നശിപ്പിക്കാന്‍ സഹായിക്കും. അതിന് വേണ്ടിയാണ് പണ്ടുകാലത്ത് ആളുകള്‍ രാത്രി ചെമ്പുപാത്രത്തില്‍ വെള്ളം എടുത്തുവെച്ചതിന്  ശേഷം അതില്‍ നിന്നും രാവിലെ വെള്ളം കുടിക്കുന്നത്. 

അതുമാത്രമല്ല, കോപ്പര്‍ മഗ്ഗിലെ വെള്ളം നല്ല തണുപ്പുളളതായിരിക്കും. തണുത്ത വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെമ്പിന്‍റെ കപ്പില്‍ വെള്ളം കുടിക്കാവുന്നതാണ്. 

benefits of drinking water in copper mug

 

മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോപ്പര്‍. കോപ്പര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. സീഫുണ്ട് , ഉരുളക്കിഴങ്ങ് , പയര്‍ , നട്സ് , പച്ചിലകറികള്‍ ചോക്ലേറ്റ് എന്നിവയില്‍ കോപ്പര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

 

benefits of drinking water in copper mug

Follow Us:
Download App:
  • android
  • ios