Asianet News MalayalamAsianet News Malayalam

ബ്രെഡും ഒലീവ് ഓയിലും; ഗുണങ്ങള്‍ ഇവയാണ്...

വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. 

benefits of eating bread in olive oil
Author
Thiruvananthapuram, First Published Apr 10, 2019, 2:54 PM IST

വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. അതേസമയം,  വൈറ്റ്‌ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയില്‍.

ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയില്‍. സാധാരണയായി ചര്‍മസംരക്ഷണത്തിനാണ് ഒലീവ് ഓയില്‍ കൂടുതലായും ഉപയോഗിക്കുന്നത്. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും സഹായമാകും.

ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ നോക്കാം.

1.  ഊര്‍ജം

ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാനും ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റും വിറ്റാമിനുകളും ലഭിക്കാനും സഹായിക്കും. 

2. ബിപി കുറയ്ക്കാന്‍

ബ്രെഡില്‍  ഒലീവ് ഓയില്‍ കൂടി ചേര്‍ക്കുമ്പോള്‍  വൈറ്റമിന്‍ ഇ ധാരാളം ലഭിക്കും. അതിനാല്‍ ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കും. 

3. ഹൃദയാരോഗ്യത്തിന് 

അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ബ്രെഡില്‍  ഒലീവ് ഓയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.  ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്നു.

4. മലബന്ധം അകറ്റാന്‍

 ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറയുന്നു. എന്നാല്‍ ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ത്താല്‍ ആ പ്രശ്നം ഒഴിവാകും . നല്ല ദഹനം നടക്കുന്നതിനും ഇത് സഹായിക്കും. 

5. ആസിഡ് ഉല്‍പാദനം

ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിക്കുന്നത്  കോശങ്ങളിലെ ഓക്‌സിഡേഷന്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. വയറ്റിലെ ആസിഡ് ഉല്‍പ്പാദം കുറയ്ക്കാനും ഇവ സഹായിക്കും. 


 

Follow Us:
Download App:
  • android
  • ios