കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. എന്നാല്‍ പലരും മഞ്ഞുകാലത്ത് തൈര് കഴിക്കാറില്ല. എന്നാല്‍ തൈര് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും മഞ്ഞുകാലത്ത് ഇവ കഴുക്കുന്നത് നല്ലതാണെന്നുമാണ് ന്യൂട്രീഷ്യനിസ്റ്റായ കിരണ്‍ കുക്രേജ പറയുന്നത്. 

ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. 
പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. 

കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. അതു വഴി വണ്ണം കുറയ്ക്കാനും നിങ്ങളെ സഹായിച്ചേക്കാം. തൈര് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

View post on Instagram

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം...

youtubevideo