അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, റൈസിൻ തുടങ്ങി ആരോഗ്യത്തെ വിവിധ രീതിയില്‍ പരിപോഷിപ്പിക്കുന്ന പല തരം ഡ്രൈ ഫ്രൂട്ട്സുകളുണ്ട്. പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാന്‍ രണ്ട് ഡൈ ഫ്രൂട്ട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെയാണ്. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, റൈസിൻ തുടങ്ങി ആരോഗ്യത്തെ വിവിധ രീതിയില്‍ പരിപോഷിപ്പിക്കുന്ന പല തരം ഡ്രൈ ഫ്രൂട്ട്സുകളുണ്ട്. പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാന്‍ രണ്ട് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

അത്തരത്തില്‍ കുതിര്‍ത്ത് കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സുകള്‍ ഏതൊക്കെയാണെന്നും അവയുടെ ഗുണങ്ങളെ കുറിച്ചുമറിയാം...

ഈന്തപ്പഴം...

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം വിലെ വെറുവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

ബദാം...

പ്രോട്ടീനും അയേണും ഫോസ്ഫറസും ഫൈബറും ധാരാളം അടങ്ങിയതാണ് ബദാം. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.

അത്തിപ്പഴം...

കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം സുഗമമാക്കാനുപകരിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൂടാതെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ഉണക്കമുന്തിരി...

വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.

വാള്‍നട്സ്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍...