Asianet News MalayalamAsianet News Malayalam

ഇവ വലിച്ചെറിയും മുന്‍പ് ഇതൊന്ന് അറിഞ്ഞിരിക്കുക...

പഴം കഴിച്ചിട്ട് അതിന്‍റെ തൊലി വലിച്ചെറിയുക, ഓറഞ്ചിന്‍റെ തൊലി വേസ്റ്റ് ബാസ്കറ്റില്‍ ഇടുക തുടങ്ങിയവയൊക്കെ നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ്. എന്നാല്‍  ഈ തൊലികള്‍ക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. 

benefits of orange lemon peel
Author
Thiruvananthapuram, First Published Aug 18, 2019, 10:14 PM IST

പഴം കഴിച്ചിട്ട് അതിന്‍റെ തൊലി വലിച്ചെറിയുക, ഓറഞ്ചിന്‍റെ തൊലി വേസ്റ്റ് ബാസ്കറ്റില്‍ ഇടുക തുടങ്ങിയവയൊക്കെ നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ്. എന്നാല്‍  ഈ തൊലികള്‍ക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. 

ഒന്ന്...

നാരങ്ങയുടെ തോടിന് ധാരാളം ഗുണങ്ങളുണ്ട്. നാരങ്ങയുടെ തോടില്‍ അതിന്‍റെ ഉളളിലുളളതിനെക്കാള്‍ അഞ്ചിരട്ടി വൈറ്റമിന്‍ സി ഉണ്ട്. കൂടാതെ മറ്റ് ജീവകങ്ങളും ധാതുക്കളുമുണ്ട്. റൈബോ ഫ്ലേവിൻ, തയാമിൻ, നിയാസിൻ, ഫോളേറ്റ്, ജീവകം ബി 6, ജീവകം ബി 5, ജീവകം എ, കാൽസ്യം, അയൺ, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇവയും നാരങ്ങാ തോടിലുണ്ട്. നാരങ്ങ മാത്രമല്ല ഒാറഞ്ചിന്റെയും മറ്റ് നാരകഫലങ്ങളുടെയെല്ലാം തോട് പോഷകങ്ങൾ നിറഞ്ഞതാണ്. 

രണ്ട്...

നിങ്ങൾ വാഴപ്പഴം ധാരാളം കഴിക്കുകയും തൊലി ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നഷ്​ടപ്പെടുത്തുന്നത്​ ഒ​ട്ടേറെ ഗുണങ്ങളാണ്. വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ്​ പൊട്ടാസ്യത്തിന്‍റെ അളവ്​ കൂടുതലുള്ളത്​. വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ ഉണ്ട്. ഇത് സെറോടോണിൻ എന്ന ‘ഹാപ്പിനെസ് ഹോർമോണിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് മാനസികനില നിയന്ത്രിക്കാനും നാഡികളുടെ ആരോഗ്യത്തിനും സഹായിക്കും, പഴുത്ത പഴത്തിന്റെ തോട് പത്തു മിനിറ്റ് തിളപ്പിക്കുക. അത് മൃദുവാകും. ഇത് സൂപ്പ്, സ്മൂത്തി മുതലായ വയിൽ ചേർക്കാം. അല്ലെങ്കിൽ ഇത് അരച്ച് സത്ത് മഫിൻ, കേക്ക് ഉണ്ടാക്കാനുള്ള മാവ് ഇവയിൽ ചേർക്കാം.  മുഖക്കുരുവിനുളള വീട്ടുപ്രതിവിധി കൂടിയാണ്​ എറിഞ്ഞുകളയുന്ന പഴത്തൊലി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍  പഴത്തൊലിക്ക് കഴിവുണ്ട്. 

വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. 10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലിൽ ഉരസുക. പലതവണ ആവർത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാൻ തുടങ്ങും. മുഖക്കുരുവി​ന്‍റെ വീക്കം കുറക്കാൻ പഴത്തൊലിയുടെ സ്വാഭാവിക ഗുണം സഹായിക്കും. ചർമ്മം  ശുദ്ധീകരിക്കാനും സഹായിക്കും.

പഴത്തൊലി ചർമ്മത്തെ മുറുക്കാനും അതുവഴി ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കും. വിവിധ വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ സാന്നിദ്ധ്യം ചർമ്മത്തെ മൃദുലമാക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ പ്രായം തോന്നിക്കാതിരിക്കുകയും ചെയ്യും. പഴത്തൊലിയുടെ അകത്തെവശം മുഖത്ത് തേക്കുകയാണ്​ വേണ്ടത്​. 

മൂന്ന്...

തണ്ണിമത്തന്‍റെ തോടിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ആർജിനിൻ ആയി മാറ്റപ്പെടുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, രക്തപ്രവാഹം കൂട്ടുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. തണ്ണിമത്തന്റെ തോട് അരച്ച് ഫ്രൂട്ട് സലാഡ്, സൽസ, ചമ്മന്തി ഇവയിൽ ചേർക്കാം കൂടാതെ അച്ചാറിടാം.

നാല്...

ഉള്ളത്തൊലിയിൽ ക്യുവർസെറ്റിൻ എന്ന ഫ്ലേവനോയ്ഡ് ഉണ്ട്. ഈ ഫൈറ്റോന്യൂട്രിയന്റ് ഇൻഫ്ലമേഷൻ ചെറുക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. ഹൃദയധമനികളിൽ പ്ലേക്ക് അടിയുന്നത് തടയുന്നു. ഹൃദയാരോഗ്യവും നല്‍കും. 
 

Follow Us:
Download App:
  • android
  • ios