Asianet News MalayalamAsianet News Malayalam

സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട പത്ത് ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Best Anti Inflammatory Foods For People With Arthritis
Author
First Published Aug 31, 2024, 8:14 PM IST | Last Updated Aug 31, 2024, 8:18 PM IST

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. മഞ്ഞള്‍ 

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. 

2. ഇഞ്ചി 

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

3. വെളുത്തുള്ളി 

വെളുത്തുള്ളിയിലെ സള്‍ഫറും സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കും. വെളുത്തുള്ളി രോഗ പ്രതിരോധശേഷിയെ കൂട്ടാനും ഗുണം ചെയ്യും. 

4. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ബെറി പഴങ്ങളും ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും.   

5. ഇലക്കറികള്‍ 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്. 

6. ഒലീവ് ഓയില്‍ 

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. 

7. നട്സ്  

വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

8. സാല്‍മണ്‍ ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. 

9. ഗ്രീന്‍ ടീ 

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും അസ്ഥികൾക്ക് ബലം നൽകാനും സഹായിക്കും.

10. ചിയാ വിത്തുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ചിയാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios