പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂടാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജമില്ലാതാകാനും സാധ്യതയുണ്ട്. മാത്രമല്ല ഉച്ചയ്ക്കുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാനും ഇത് കാരണമാകും. ഇതുമൂലം ശരീര ഭാരം കൂടാം.  

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതൽ ഒഴിവാക്കാറുണ്ട്. അത് തെറ്റാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂടാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജമില്ലാതാകാനും സാധ്യതയുണ്ട്. മാത്രമല്ല ഉച്ചയ്ക്കുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാനും ഇത് കാരണമാകും. ഇതുമൂലം ശരീര ഭാരം കൂടാം.

പ്രഭാതഭക്ഷണം എപ്പോഴും പോഷക ഗുണമുള്ളതാകണം. പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ചില പ്രഭാതഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. വേവിച്ച മുട്ട 

പ്രോട്ടീന്‍റെയും കോളിൻ പോലുള്ള അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമായ മുട്ട കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

2. പഴങ്ങളും നട്സും ചേര്‍ത്ത ഓട്മീല്‍

നാരുകളാല്‍ സമ്പന്നമാണ് ഓട്‌സ്. ഇത് വിശപ്പിനെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഓട്‌സില്‍ പഴങ്ങളും നട്സും കൂടി ചേര്‍ക്കുമ്പോള്‍ ശരീരത്തിന് വേണ്ട വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൂടി ലഭിക്കും. 

3. ബെറി പഴങ്ങള്‍ ചേര്‍ത്ത ഗ്രീക്ക് യോഗര്‍ട്ട്

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

4. വാഴപ്പഴത്തില്‍ പീനട്ട് ബട്ടര്‍ 

വാഴപ്പഴത്തില്‍ പീനട്ട് ബട്ടര്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.

5. ചീര, വാഴപ്പഴം, ബദാം പാൽ സ്മൂത്തി

ചീരയും വാഴപ്പഴവും ബദാം പാലും ചേർത്ത സ്മൂത്തിയില്‍ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയില്‍ കലോറിയും കുറവാണ്. 

6. ചിയ വിത്ത് പുഡ്ഡിംഗ്

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ഊർജ്ജം ലഭിക്കാനും സഹായിക്കും. ബദാം പാലും തേനും ചിയ വിത്തും ചേർത്ത് ഒരു പുഡ്ഡിംഗ് ആയി തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി വളരാന്‍ ഉറപ്പായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

youtubevideo