പ്രമേഹ രോഗികള്‍ ഷുഗര്‍ കുറയ്ക്കാന്‍ കഴിക്കേണ്ട ചില സീഡുകള്‍ അഥവാ വിത്തുകളെ പരിചയപ്പെടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ചില സീഡുകള്‍ അഥവാ വിത്തുകളെ പരിചയപ്പെടാം.

1. മാതളത്തിന്‍റെ കുരു 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ മാതളത്തിന്‍റെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

2. ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

3. ഫ്‌ളാക്‌സ് സീഡ്

ഫൈബര്‍ അടങ്ങിയ ഇവയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാനും ഇവ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. 

4. ചിയ സീഡുകള്‍

ഫൈബര്‍ അടങ്ങിയ ചിയ സീഡുകളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

5. സൂര്യകാന്തി വിത്തുകൾ

പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് പ്രമേഹത്തെ നിന്ത്രിക്കാന്‍ സഹായിക്കും. 

6. മത്തങ്ങ വിത്തുകള്‍

ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

7. എള്ള് 

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo