Asianet News MalayalamAsianet News Malayalam

ഉപഭോക്താക്കൾക്ക് 'ഫ്രീ'യായി പാനിപൂരി നൽകി ഒരു തെരുവോര കച്ചവടക്കാരൻ

ഗുപ്ത വർഷങ്ങളായി സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തി വരുന്നു. കഴിഞ്ഞാഴ്ച്ചയാണ് ​ഗുപ്തയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.

Bhopal Street Food Vendor Offers Free Pani Puri To Customers For A Heart Warming Reason
Author
Bhopal, First Published Sep 14, 2021, 12:57 PM IST

മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തുന്ന അഞ്ചൽ ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഗുപ്ത വർഷങ്ങളായി സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തി വരുന്നു. കഴിഞ്ഞാഴ്ച്ചയാണ് ​ഗുപ്തയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.

'ഒരു പെൺകുട്ടിയുടെ ജനനം എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. രണ്ട് വർഷം മുമ്പ് എനിക്കൊരു മകൻ ഉണ്ടായി. ഇപ്പോൾ ഒരു പെൺകുഞ്ഞും...' - ഗുപ്ത പറഞ്ഞു. എന്റെ ഈ സന്തോഷത്തിന് കടയിൽ  വന്ന എല്ലാ ഉപഭോക്താക്കൾക്കും പാനിപൂരി സൗജന്യമായി നൽകാൻ തീരുമാനിച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു.

ധാരാളം ആളുകൾ പാനിപൂരി കഴിക്കാൻ എത്തിയിരുന്നുവെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും ​ഗുപ്ത പറഞ്ഞു. മകളുടെ ജനനത്തിനും എല്ലാവരോടും സന്തോഷം പങ്കിടാനുള്ള തീരുമാനത്തിനും ഗുപ്തനെ ഉപഭോക്താക്കൾ അഭിനന്ദിക്കുകയും ചെയ്തു.

ശരിക്കും 'ഫുഡ്ഡി' തന്നെ; ജാന്‍വി കപൂര്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു

Follow Us:
Download App:
  • android
  • ios