ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറികളായി പലവിധ ഭക്ഷണപാനീയങ്ങളുടെ ചിത്രങ്ങള്‍ ജാന്‍വി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു 'ഡ്രിങ്ക്' ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ബോളിവുഡ് താരങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്തവരാണ്. എന്നാല്‍ പല താരങ്ങളും ശരീരത്തിന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള ഇഷ്ടത്തില്‍ കുറവ് വരുത്താത്തവരുമാണ്. 

യുവനടിമാരില്‍ ശ്രദ്ധേയയായ ജാന്‍വി കപൂറും ഇങ്ങനെ തന്നെയാണെന്നാണ് ജാന്‍വിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങള്‍ തെളിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറികളായി പലവിധ ഭക്ഷണപാനീയങ്ങളുടെ ചിത്രങ്ങള്‍ ജാന്‍വി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു 'ഡ്രിങ്ക്' ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 

ഐസ്‌ക്രീം ആണോ, കോഫിയാണോ ഇതെന്ന് കൃത്യമായി തിരിച്ചറിയാനാകില്ല. എന്താണ് ഈ പാനിയമെന്ന് പെട്ടെന്ന് മനസിലാകുന്നില്ലെന്നതിനാല്‍ തന്നെയാണ് ചിത്രം വളരെയധികം ശ്രദ്ധ നേടിയത്. ബേണ്‍ഡ് ക്രീം മുകളില്‍ തൂവിയ കോഫിയാണ് ഇതെന്നാണ് ചില ഭക്ഷണപ്രിയരുടെ കണ്ടെത്തല്‍. 

വളരെയധികം രുചികരമായ 'യമ്മി', 'ക്രീമി' കോഫിക്കും ജാന്‍വിയുടേത് പോലെ തന്നെ ആരാധകരേറെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ലോകത്ത് നിന്ന് മനസിലാവുന്നത്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നവരും ഏറെയാണ്. എന്തായാലും ജാന്‍വി നല്ല അസല്‍ 'ഫുഡ്ഡി' തന്നെയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

View post on Instagram

ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരക്കാരിയായ ജാന്‍വി വര്‍ക്കൗട്ടിനും ഡയറ്റിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നയാളാണ്. വര്‍ക്കൗട്ടിന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ഇടയ്ക്കിടെ ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്. എങ്കിലും ഭക്ഷണം തന്നെയാണ് പ്രധാനമെന്ന് താരം തന്നെ പലപ്പോഴായി അഭിമുഖങ്ങളിലൂടെയും ഫോട്ടോകളിലൂടെയുമെല്ലാം പറയാറുണ്ട്. 

View post on Instagram

Also Read:- 'സ്വര്‍ണ്ണം കൊണ്ടൊരു ബിരിയാണി'; പ്ലേറ്റ് ഒന്നിന് വിലയെത്രയെന്ന് അറിയാമോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona