ആദ്യം മുതല്‍ അവസാനം വരെ എല്ലാം ചെയ്യുന്നത് ബില്‍ ഗേറ്റ്‌സ് തന്നെയാണ്...

ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനാകുമ്പോള്‍സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്നത് തന്നെയാണ് മനോഹരം, അത് കേക്ക് ആയാലും മറ്റെന്തുതന്നെയായാലും. ബില്‍ഗേറ്റ്‌സും തന്റെ സുഹൃത്തും വ്യവസായിയുമായ വാറന്‍ ബഫറ്റിനായി കേക്കുണ്ടാക്കിയതും സ്വന്തം കൈകള്‍ കൊണ്ടാണ്. ബഫറ്റിന്റെ 90ാം പിറന്നാളിന് ഓറിയോ കേക്കാണ് ബില്‍ഗേറ്റ്‌സ് തയ്യാറാക്കിയത്. 

''ഹാപ്പി 90ാം പിറന്നാള്‍ ആശംസകള്‍ വാറന്‍'' എന്നാണ് ബില്‍ ഗേറ്റ്‌സ് കേക്കുണ്ടാക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്. ആദ്യം മുതല്‍ അവസാനം വരെ എല്ലാം ചെയ്യുന്നത് ബില്‍ ഗേറ്റ്‌സ് തന്നെയാണ്. ഓറിയോ ബിസ്‌കറ്റ് വച്ചാണ് ബില്‍ഗേറ്റ്‌സ് കേക്ക് ഡെക്കറേറ്റ് ചെയ്തത്. 

1991 ജൂലൈ അഞ്ചിനാണ് ബില്‍ഗേറ്റ്‌സും വാറന്‍ ബഫറ്റും ആദ്യമായി കണ്ടുമുട്ടിയത്. താന്‍ വാറനില്‍ നിന്ന് പഠിച്ചതില്‍ ഏറ്റവും പ്രധാനം സൗഹൃദമാണെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 

Scroll to load tweet…