Asianet News MalayalamAsianet News Malayalam

എടിഎം വഴി മിനിറ്റുകള്‍ക്കുള്ളില്‍ ബിരിയാണി; ഇനി 24 മണിക്കൂറും ബിരിയാണി കഴിക്കാം!

24 മണിക്കൂറും ബിരിയാണി ലഭ്യമാകുന്ന ഒരു ബിരിയാണി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. കൊതി തോന്നുമ്പോഴൊക്കെ ഇനി ബിരിയാണി എടിഎം വഴി വാങ്ങാം. ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

Biryani ATM take fresh biryani home in minutes azn
Author
First Published Mar 15, 2023, 9:26 AM IST

ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം പറഞ്ഞാല്‍ തീരുന്നതല്ല. അത്രമാത്രം ആരാധകരുള്ളൊരു ഒരു വിഭവമാണ് ബിരിയാണി.  മുൻകാലങ്ങളിലെല്ലാം വിശേഷാവസരങ്ങളിലും ആഘോഷങ്ങള്‍ക്കുമായിരുന്നു ബിരിയാണിയെങ്കില്‍, ഇപ്പോള്‍ ബിരിയാണി വാങ്ങിക്കഴിക്കാനുള്ള സൗകര്യം എല്ലായിടത്തുമുണ്ട്. അധികം പേരും ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിനെക്കാള്‍, വാങ്ങിച്ച് കഴിക്കുന്നത് തന്നെയാണ് ശീലം. ചിക്കന്‍ ബിരിയാണി, ബട്ടന്‍ ബിരിയാണി, ബീഫ് ബിരിയാണി, കൊഞ്ച് ബിരിയാണി, അങ്ങനെ പോകുന്നു ബിരിയാണി സ്പെഷ്യലുകള്‍. 

എന്തായാലും ബിരിയാണി പ്രേമികള്‍ക്ക് സന്തോഷം തരുന്ന കാര്യമാണിനി പറയുന്നത്. 24 മണിക്കൂറും ബിരിയാണി ലഭ്യമാകുന്ന ഒരു ബിരിയാണി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. കൊതി തോന്നുമ്പോഴൊക്കെ ഇനി ബിരിയാണി എടിഎം വഴി വാങ്ങാം. ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ബിരിയാണി ആവശ്യമുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഇതില്‍ നിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്തു കൊണ്ടുപോകാന്‍ സാധിക്കും. ചെന്നൈ ആസ്ഥാനമായ 'ഭായ് വീട്ടു കല്യാണം' എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ഓട്ടോമേറ്റഡ് മെഷീന്‍ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെഡിംങ് സ്റ്റൈല്‍ ബി.വി.കെ ബിരിയാണി ലഭിക്കുന്നത്.

ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കും. മെഷീനിന്റെ സ്‌ക്രീനില്‍ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരിയാണിയുടെ എണ്ണം, പേര് , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ക്യൂ ആര്‍ കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം. പണം കൊടുത്തതിന് ശേഷം ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്‌ക്രീനില്‍ കാണിക്കും. ശേഷം എ.ടി.എമ്മില്‍ പണം വരുന്നത് പോലെ തന്നെ മെഷീനിന്റെ താഴെയുള്ള ഭാഗം തുറക്കാം. അവിടെ നിന്നും ബിരിയാണി പായ്ക്ക് കൈപ്പറ്റാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FOOD VETTAI (@food_vettai)

 

Also Read: രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios