Asianet News MalayalamAsianet News Malayalam

'എന്തിനിങ്ങനെ ചെയ്യണം?'; ഫുഡ് വ്ളോഗറുടെ വീഡിയോയ്ക്ക് മാരക വിമര്‍ശനം

ഇത് രുചിച്ചുനോക്കുന്ന വ്ളോഗര്‍ക്ക് പക്ഷേ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇതിനോട് വന്നിട്ടില്ല. രുചി കുഴപ്പമില്ല എന്ന തരത്തിലുള്ള അഭിപ്രായമാണ് കഴിച്ചുനോക്കിയ ശേഷം ഇവര്‍ വീഡിയോയിലൂടെ അറിയിക്കുന്നത്.

blogger eats jalebi with aloo sabzi but food lovers criticize this
Author
First Published Nov 8, 2022, 3:56 PM IST

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയുണ്ടാകാറുണ്ട്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുത്തൻ രുചികള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ മാത്രമല്ല- നിലവില്‍ ഏറെയും ശ്രദ്ധ നേടുന്നത്. 

മറിച്ച് ഭക്ഷണങ്ങളിലെ പരീക്ഷണങ്ങളാണ് അധികവീഡിയോകളുടെയും ഉള്ളടക്കം.  ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ മാത്രം ശ്രദ്ധ നേടുന്ന ഫുഡ് വ്ളോഗര്‍മാര്‍ തന്നെ നിരവധിയാണ്. എന്നാലിവയില്‍ പല പരീക്ഷണങ്ങളും ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് നല്ലതോതിലുള്ള വിമര്‍ശനങ്ങളാണ് നേരിടാറുള്ളത്. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മധുരം കഴിക്കാനിഷ്ടപ്പെടുന്നവരെ സംബന്ധിച്ചെല്ലാം ഏറെ പ്രിയമുള്ളൊരു പലഹാരമായിരിക്കും ജിലേബി. 

ജിലേബി പലയിടങ്ങളിലും ബ്രേക്ക്ഫാസ്റ്റിനൊപ്പമോ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പമോ എല്ലാം വിളമ്പാറുണ്ട്. എങ്കിലും ഇവ കഴിക്കുന്നത് തനിയെ തന്നെ ആണ്. എന്നാലിവിടെയിതാ ജിലേബിക്കൊപ്പം നല്ല സ്പൈസിയായ സബ്സി അഥവാ നോര്‍ത്തിന്ത്യക്കാരുടെ ഉരുളക്കിഴങ്ങ് കറിയാണ് കോംബോ ആയി വിളമ്പുന്നത്. 

മഥുരയിലാണ് വ്യത്യസ്തമായ ഈ ഫുഡ് കോംബോ വിളമ്പുന്ന ഫുഡ് സ്റ്റാളുള്ളത്. എന്തായാലും സംഗതി ഒരു ഫുഡ് വ്ളോഗറുടെ വീഡിയോയിലൂടെയാണ് പലരും അറിയുന്നത് തന്നെ. മഥുരയില്‍ ഈ കോംബോയ്ക്ക് ഒരുപാട് ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. എന്തിനാണ് ജിലേബി പോലുള്ളൊരു ഭക്ഷണത്തിനെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും എങ്ങനെ ഇത്തരത്തിലുള്ള കോംബോ പരീക്ഷിക്കാനെല്ലാം തോന്നുന്നുവെന്നുമെല്ലാമാണ് ഇവര്‍ ചോദിക്കുന്നത്. 

ഇത് രുചിച്ചുനോക്കുന്ന വ്ളോഗര്‍ക്ക് പക്ഷേ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇതിനോട് വന്നിട്ടില്ല. രുചി കുഴപ്പമില്ല എന്ന തരത്തിലുള്ള അഭിപ്രായമാണ് കഴിച്ചുനോക്കിയ ശേഷം ഇവര്‍ വീഡിയോയിലൂടെ അറിയിക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Palak Kapoor (@whatsupdilli)

Also Read:- 'എന്തിനാണ് സമൂസയെ ഇങ്ങനെ കൊല്ലുന്നത്?'; വ്യത്യസ്തമായ സമൂസയ്ക്ക് വിമര്‍ശനം

Follow Us:
Download App:
  • android
  • ios