കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ബ്രൊക്കോളി പലരീതിയിൽ ഉപയോ​ഗിക്കാം. 

ധാരാളം പോഷകങ്ങൾ അടങ്ങിയൊരു പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 

കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ബ്രൊക്കോളി പലരീതിയിൽ ഉപയോ​ഗിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന രുചികരമായ ബ്രൊക്കോളി സൂപ്പ് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

ബ്രൊക്കോളി 1 എണ്ണം (ചെറുത്)
 ഉള്ളി 2 എണ്ണം
 ഉരുളക്കിഴങ്ങ് 1 എണ്ണം
വെളുത്തുള്ളി 2 അല്ലി
 പനിക്കൂർക്ക 1 ടീസ്പൂൺ
പാൽ അരക്കപ്പ് 
 ചീസ് 1/2 കപ്പ്
വെണ്ണ അരസ്പൂൺ
 കുരുമുളക് അരസ്പൂൺ

‌തയ്യാറാക്കുന്ന വിധം...

ആദ്യം ചെറിയ കഷ്ണങ്ങളാക്കിയ ബ്രൊക്കോളി അൽപം വെള്ളം ചേർത്ത് വേവിക്കുക. ശേഷം അതിലേക്ക് വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് 10 മിനുട്ട് നേരം വേവിക്കുക. ശേഷം തണുപ്പിക്കാൻ വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി തീ അണച്ച ശേഷം തണുക്കാൻ വയ്ക്കുക. ശേഷം ഇതും വേവിച്ച ബ്രോക്കോളി ഒരു ജാറിൽ നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രൊക്കോളി ഒരു മിനുട്ട് നേരം തിളപ്പിക്കുക. ഇതിലേയ്ക്ക് അൽപം പാൽ, ചീസ് എന്നിവയും ചേർത്ത് കുറുകി വരുന്നത് ചൂടാക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ചൂടോടെ സൂപ്പ് വിളമ്പാം.

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങൾ അകറ്റി നിർത്താം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News