രാജ്യത്തെ ഏറ്റവും പ്രശസ്തരായ താരങ്ങളുടെ രൂപം കേക്കില്‍ ബേക്ക് ചെയ്യുക എന്നതായിരുന്നു ന്യൂസിലന്‍ഡിലെ  ടെലിവിഷന്‍ അവതാരകരായ ലോറ ഡാനിയലും ഹിലറി ബാരിക്കും ഏറ്റെടുക്കേണ്ടി വന്ന ചാലഞ്ച്.  ലോറ തിരഞ്ഞെടുത്തത് താന്‍ ആരാധിക്കുന്ന പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേനിനെ ആയിരുന്നു. ബേക്ക് ചെയ്ത കേക്കിന്‍റെ അവസ്ഥ പക്ഷേ വളരെ ദയനീയമായിരുന്നു. ജസീന്തയെ പോലെ അല്ല എന്നുമാത്രമല്ല സംഭവം വിരൂപമാവുകയും ചെയ്തു.

എങ്കിലും ലോറ തളര്‍ന്നില്ല, താന്‍ തയ്യാറാക്കിയ കേക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഇതാണ് നിങ്ങളുടെ ഹീറോകളെ ഒരിക്കലും  ബേക്ക് ചെയ്യരുതെന്ന് പറയുന്നത്.  എന്നാല്‍ താനൊന്നു ശ്രമിച്ചു നോക്കിയതാണ്. എന്നാല്‍ ജസീന്ത ആര്‍ഡേനിനോട് മാപ്പു പറയേണ്ട അവസ്ഥയിലാണ് ഞാനിപ്പോള്‍. എനിക്കു ലഭ്യമായ വസ്തുക്കള്‍കൊണ്ടാണ് ഞാന്‍ ശ്രമിച്ചത്'-  ലോറ കുറിച്ചത് ഇങ്ങനെ. 

 

 

ചിത്രം സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തത്തോടെ പ്രധാനമന്ത്രി ജസീന്ത തന്നെ കമന്‍റുമായെത്തി. ഞെട്ടിപ്പോയ ഇമോജിയാണ് ജസീന്ത ചിത്രത്തിന് താഴെ കമന്‍റ്  ചെയ്തത്.